Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലേത് കര്‍ഷ സമരങ്ങളെ ചോരയില്‍ മുക്കുന്ന സര്‍ക്കാര്‍; കെഎസ് ഹരിഹരന്‍

വടകര: തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന പേരുണ്ടെങ്കിലും കര്‍ഷകരുടെ സമരങ്ങളെ അടിച്ചമര്‍ത്താനും ചോരയില്‍ മുക്കാനും നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ആര്‍എംപിഐ കേന്ദ്രകമ്മിറ്റിയംഗം കെ.എസ് ഹരിഹരന്‍ പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ സമരത്തില്‍ സമരക്കാരോട് ചര്‍ച്ചക്കായി പോയ മുഖ്യമന്ത്രി ഫട്‌നാവിസ് ലോങ്മാര്‍ച്ച് നടത്തിയ കര്‍ഷകരുടെ കാല്‍തൊട്ടു വന്ദിച്ചാണ് പോയത്. എന്നാല്‍ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍കിളികളെ അടിച്ചമര്‍ത്താനാണ് പിണറായി പറയുന്നത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ നഷ്ടപ്പെട്ട, വികസനത്തിന്റെ പേരില്‍ കോടികളുടെ കമ്മീഷന്‍ തട്ടുന്ന നേതൃത്വമായി സിപിഎം അധപതിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 kshariharan

നേരത്തെ ഒഞ്ചിയം രക്തസാക്ഷി കുടുംബാംഗങ്ങളെയും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും സംസ്ഥാന സെക്രട്ടറി എന്‍ വേണുവും കെ.കെ രമയും ചേര്‍ന്ന് ഷാളണിയിച്ച് ആദരിച്ചു. ചടങ്ങില്‍ എ.കെ ഗോപാലന്‍ അധ്യക്ഷനായി. കെ.കെ രമ, കെ.പി പ്രകാശന്‍, കുളങ്ങര ചന്ദ്രന്‍, പി ജയരാജന്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+