പൊതുവഴിയിൽ കൊടി തോരണങ്ങള്‍ പാടില്ല; അനുമതി വേണം; ലംഘിച്ചാൽ നടപടി; ഇത് മാര്‍ഗനിര്‍ദേശങ്ങള്‍
തിരുവനന്തപുരം: അനധികൃതമായി പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നതിലേക്ക് വേണ്ടി മാർഗ നിർദ്ദേശം പുറത്തിറക്കി സർക്കാർ. അടിയന്തരമായി ഈ മാർഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് പൊതു മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കാല്‍നടയ്ക്കും ഗതാഗതത്തിനും തടസ്സം ഉണ്ടാക്കുന്ന തരത്തിൽ പൊതു ഇടങ്ങളിൽ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് പറയുന്നത്. സംസ്ഥാനത്തെ സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടു കൂടി തോരണങ്ങളും കൊടിമരങ്ങളും സ്ഥാപിക്കുവാൻ സാധിക്കും.

ഇത് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ആയിരിക്കണം ഇവ സ്ഥാപിക്കേണ്ടത് എന്ന നിബന്ധനയുണ്ട്. ഇതിന് പുറമേ, ഉത്സവങ്ങൾ, സമ്മേളനങ്ങൾ എന്നിവ സംബന്ധിച്ച് പാതയോരങ്ങളിൽ തടസ്സം ഉണ്ടാകാതെ കൊടിമരങ്ങളും തോരണങ്ങളും പോസ്റ്ററും സ്ഥാപിക്കുവാൻ അനുമതിയുണ്ട്. അതേസമയം, ഇത് ഒരു നിശ്ചിത സമയ പരിധി തീരുമാനിച്ചു സ്ഥാപിക്കേണ്ടതാണ്.
പൊതു മാർഗ നിർദ്ദേശത്തിൽ ഗതാഗതത്തിനും കാൽനടക്കാർക്കും തടസ്സം ഉണ്ടാകാതെ തോരണങ്ങളും കൊടിമരങ്ങളും പരസ്യങ്ങളും സ്ഥാപിക്കാം എങ്കിലും തടസ്സം സൃഷ്ടിക്കുകയാണ് എങ്കിൽ നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ തടസം ഉണ്ടാക്കുന്ന കൊടിമരങ്ങളും പരസ്യങ്ങളും തോരണങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ നടപടി സ്വീകരിച്ച് തീരുമാനം എടുത്തിരിക്കണം എന്നും മന്ത്രി വ്യക്തമാക്കി.
Recommended Video

അതേസമയം, ഇത്തരത്തിൽ പൊതു സ്ഥലങ്ങളിൽ കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കുനതിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് മുൻകൂറായി അനുവാദം ലഭിക്കണം എന്ന നിബന്ധനയും പൊതു മാർഗ് നിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവെക്കാതിരിക്കാനും ഉള്ള മുന്‍കരുതല്‍ സ്വീകരിക്കണം.
സ്ഥാപിച്ചവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുളള തര്‍ക്കം ഉണ്ടായാല്‍, പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ തേടേണ്ടതുണ്ട്. അതേസമയം, ജില്ലാ കളക്ടര്‍മാരും പൊലീസ് മേധാവിമാരും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാനുള്ള നടപടി സ്വീകരിക്കണം എന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications