Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാറിന് ഭീകരവാദികളോട് മൃദു സമീപനം: ജെപി നദ്ദ

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ മതഭീകരവാദികളോട് മൃദു സമീപനം കൈക്കൊള്ളുകയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ. കളമശ്ശേരിയിലെ യഹോവ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനത്തെയും അദ്ദേഹം പരമാര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ കേരളത്തില്‍ വന്നപ്പോഴും ഭീകരവാദികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മുദുസമീപനത്തെ താന്‍ കുറ്റപ്പെടുത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകര സംഘടനായ ഹമാസിന്റെ നേതാക്കള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുത്തിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയാണ്. ഭീകരവാദം പ്രവര്‍ത്തനം സംബന്ധിച്ച എല്ലാ പോലീസ് അന്വേഷണങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണസഹായം നല്‍കുമെന്നും നദ്ദ അറിയിച്ചു.

jp-nadhas

സംസ്ഥാനത്തെ ക്രമാസമാധാന തകര്‍ച്ചയെയും അഴിമതിയെയും നദ്ദ വിമര്‍ശിച്ചു. സംസ്ഥാനത്ത് എല്ലാ മേഖലകളിലും അഴിമതി കൊടുകുത്തി വാഴുന്നു. മുഖ്യമന്ത്രിയുടെ മകള്‍ തന്നെ കരിമണല്‍ വ്യവസായിയില്‍ 1.72 കോടി രൂപ നിയമവിരുദ്ധമായി വാങ്ങി. ഇതാരുടെ പണമാണെന്നും എന്തിനാണെ് വാങ്ങിയതെന്നും ജനത്തിനറിയം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ വെട്ടിപ്പിനെയും നദ്ദ പരാമര്‍ശിച്ചു. 300 കോടിരൂപയാണ് സി.പി.എം നേതാക്കള്‍ വെട്ടിച്ചത്. ഇവരില്‍ മുന്‍ മന്ത്രിമാരും എം.എല്‍.എ മാരുമൊക്കെയുണ്ട്. പാവപ്പെട്ട ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് ഇവര്‍അടിച്ചു മാറ്റിയത്. സര്‍ക്കാർ സഹകരണ ബാങ്ക് അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.

അഴിമതിയുടെ കാര്യത്തില്‍ സംസ്ഥാനത്തെ എല്‍.ഡി.എഫും യു.ഡി.എഫും ഒറ്റക്കെട്ടാണ്. രണ്ടുപേര്‍ക്കും വര്‍ഗീയ ശക്തികളോട് മൃദു സമീപനമാണ്. സംസ്ഥാനത്ത് താഴെ മുതല്‍ മുകളില്‍ വരെ അഴിമതിയാണ്. ഇരുമുന്നണികളും ഇക്കാര്യത്തില്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതേ സമയം ബി.ജെ.പിക്കെതിരെ ഇവര്‍ ഒരുമിക്കുകയും ചെയ്യും. ബി.ജെ.പി വരുമ്പോള്‍ ദേശീയവാദികള്‍ ശക്തിപ്പെടുമെന്നവര്‍ക്കറിയാം.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിയും ദുര്‍ഭരണവും ഉണ്ടായിട്ടും കേരളത്തിന് വിവിധ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മോദി സര്‍ക്കാര്‍ കയ്യയച്ച് സഹായിക്കുകയാണ്. ദൈവത്തിന്റെ നാടായ കേരളത്തോടും കേരളീയരോടുമുള്ള പ്രധാനമന്ത്രി മോദിയുടെ സ്‌നഹമാണ് ഇതിന് കാരണം. കേരളത്തിന്റെ വികസനത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് ഒരു കാഴ്ചപ്പാട് ഉണ്ടെന്നും നദ്ദ പറഞ്ഞു.

ഒന്നര കോടി കേരളീയര്‍ക്ക് കേന്ദ്രപദ്ധതി പ്രകാരം ഭക്ഷ്യധാന്യം നല്‍കി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകള്‍ക്ക് ധനസഹായം നല്‍കി. ഉജ്വല യോജന പ്രകാരം പാവപ്പെടവരായ 2.43 ലക്ഷം പേര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി. ജലജീവന്‍ മിഷന്‍ പ്രകാരം 17 ലക്ഷം കണക്ഷനുകള്‍ നല്‍കി. കൊച്ചിവാട്ടര്‍ മെട്രോയ്ക്ക് 1200 കോടി രൂപ നല്‍കി. കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ നല്‍കി. തിരുവനന്തപുരം , കോഴിക്കോട് , വര്‍ക്കല സ്‌റ്റേഷനുകള്‍ വികസിപ്പിക്കുന്നു. മറ്റ് റെയില്‍ പദ്ധതികളെക്കുറിച്ചും നദ്ദ പരാമര്‍ശിച്ചു. ദേശീയ പാത വികസനത്തിന് വേണ്ടി കേന്ദ്രം കോടികള്‍ ചെലവഴിക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലൊക്കെ സംസ്ഥാന സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണെന്ന് നദ്ദ കുറ്റപ്പെടുത്തി.

എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ തുഷാർ വെള്ളാപ്പള്ളി, വൈസ് പ്രസിഡൻ്റ് പികെ കൃഷ്ണദാസ്, ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ പികെ കൃഷ്ണദാസ്, ദേശീയ വക്താവ് ടോം വടക്കൻ, മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, സികെ പദ്മനാഭൻ, ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പദ്മകുമാർ, ഉപാദ്ധ്യക്ഷ സംഗീത വിശ്വനാഥ്, ജെആർപി സംസ്ഥാന അദ്ധ്യക്ഷ സികെ ജാനു, എൻകെസി സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, എസ്ജെഡി സംസ്ഥാന അദ്ധ്യക്ഷൻ വിവി രാജേന്ദ്രൻ, ലോക് ജനശക്തി പാർട്ടി (ആർ) അദ്ധ്യക്ഷൻ രാമചന്ദ്രൻ പിഎച്ച്, ആർഎൽജെപി അദ്ധ്യക്ഷൻ നിയാസ് വൈദ്യരാകം, കെകെസി അദ്ധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

ബിജെപി സംസ്ഥാന ജനറൽസെക്രട്ടറിമാരായ എംടി രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ്, ആർഎൽജെപി സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് മുട്ടപ്പള്ളി, എൽജെപി ദേശീയ സെക്രട്ടറി രമാ ജോർജ്, എൻകെസി സംസ്ഥാന ജനറൽസെക്രട്ടറി എംഎൻ ഗിരി, എസ്ജെഡി സംഘടനാ സെക്രട്ടറി ബിടി രമ, ജെആർപി ജനറൽ സെക്രട്ടറി പ്രദീപ് കെ കുന്നുകര, എൻകെസി ജനറൽസെക്രട്ടറി സന്തോഷ് കാളിയത്ത് തുടങ്ങിയ നേതാക്കളും സംസാരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+