Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകായുക്ത നിയമ ഭേദഗതി; 14 ആം വകുപ്പ് ഭരണഘടനാ വിരുദ്ധം; ഗവർണർക്ക് നേർക്കു നേർ സർക്കാർ

ലോകായുക്ത നിയമ ഭേദഗതി; 14 ആം വകുപ്പ് ഭരണഘടനാ വിരുദ്ധം; ഗവർണർക്ക് നേർക്കു നേർ സർക്കാർ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയിൽ ഗവർണർക്ക് വിശദീകരണം നൽകി സർക്കാർ. നിയമത്തിൽ ഭരണഘടനാവിരുദ്ധമായ വകുപ്പുണ്ടെന്ന് സർക്കാർ പറയുന്നു. എജിയുടെ നിയമോപദേശവും സർക്കാർ ഗവർണറെ അറിയിച്ചു.

നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. ഓർഡിനൻസ് ഭേദഗതി ചെയ്യാൻ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നും കത്തിൽ പറയുന്നു.

ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജിയിൽ ലോകായുക്ത ഈ മാസം നാലിന് വിധി പറയാൻ മാറ്റിയിരുന്നു. ഏറെ നിർണായകമായ വാദ പ്രതിവാദങ്ങളാണ് രമേശ് ചെന്നിത്തലയുടേയും മന്ത്രി ആർ.ബിന്ദുവിന്റെ അഭിഭാഷകരും നടത്തിയത്.

1

ചാൻസലർ, പ്രോ ചാലൻസലർ എന്നിവർ ലോകായുക്തയുടെ പരിധിയിൽ വരില്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. മന്ത്രിയുടെ കത്തിൽ ഒരിടത്തും റെക്കമെന്റ് എന്നില്ല. പ്രൊപ്പോസ് എന്ന വാക്കാണുള്ളതെന്നും ലോകായുക്ത പറഞ്ഞു. എന്നാൽ തന്റെ പരാതി ചാലൻസലർക്കെതിരല്ലെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ പറഞ്ഞു.

2

മന്ത്രി ഗവർണർക്കയച്ച കത്തിന്റെ അനുബന്ധ ഫയലുകൾ നൽകാൻ നേരത്തെ തന്നെ ലോകായ്ക്ത ആവശ്യപ്പെട്ടിരുന്നു. ആ വിവരങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് വാദ പ്രതിവാദങ്ങൾ തുടങ്ങിയത്. ലോകായുക്ത ജസ്റ്റിസ് സിറയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ റഷീദും ചേർന്നാണ് വാദം കേട്ടത്. ഈ വാദത്തിലാണ് സർക്കാർ അഭിഭാഷകനടക്കം ശക്തമായ നിലപാട് കോടതിയിൽ അറിയിച്ചത്. വാദം തുടങ്ങുന്ന സമയത്ത് ലോകായുക്ത ചില വ്യക്തതകൾ ആരാഞ്ഞാണ് വാദം ആരംഭിച്ചത്.

3

സമ്മർദ്ദം ഉണ്ടെങ്കിൽ വിസി പുനഃനിയമനം ഗവർണർ എന്തിന് അംഗീകരിച്ചുവെന്ന് ഉപലോകായുക്തയുടെ വിമർശനം ഉയർന്നു. പരാതി ചാൻസിലർക്കെതിരല്ലെന്ന് ചെന്നിത്തലയുടെ അഭിഭാഷകൻ തിരിച്ചു മറുപടി നൽകി. തുടർന്ന് ചാൻസലർ, പ്രോ ചാലൻസലർ എന്നിവർ ലോകായുക്തയുടെ പരിധിയിൽ വരില്ലെന്ന് ലോകായുക്ത പറഞ്ഞു. ‘ഇല്ലാത്ത ഭാര്യയെ എങ്ങനെ തല്ലുമെന്നും' വാദ പ്രിതവാദങ്ങളുടെ ഒരു ഘട്ടത്തിൽ ലോകായുക്ത ചോദിച്ചു.

4

മന്ത്രി ബിന്ദുവിന്റെ കത്തിൽ പ്രെപ്പോസ് എന്നുമാത്രമാണുള്ളത്. അത് ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. പുതുതായി കോടതിയ്ക്ക് ഇതിൽ എന്താണ് അന്വേഷിക്കാനുള്ളതെന്നും ഹർജിക്കാനോട് ലോകായുക്ത ചോദിച്ചു. പരാതിക്കാരന്റെ രാഷ്ട്രീയം നോക്കണം. പഴയ പ്രതിപക്ഷ നേതാവാണ് ഹർജിക്കാരനെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
ലോകായുക്ത ഓർഡിനൻസിനെ സംബന്ധിച്ചും ഇന്ന് കോടതിയിൽ പരാമർശമുയർന്നു. വിധി പറയുന്നതിന് മുൻപ് ലോകായുക്ത ഓർഡിനൻസ് നിലവിൽ വരുമോയെന്നായിരുന്നു കോടതി ആരാഞ്ഞത്. സംസ്ഥാനത്ത് ലോകായുക്ത ഓർഡിനൻസിനെതിരേ പ്രതിഷേധം ശക്തമാകുമ്പോഴാണ് കോടതിയിൽ തന്നെ അതിനെതിരേ പരാമർശമുയരുന്നതെന്നതും ശ്രദ്ധേയമാണ്.

5

അതേസമയം, ലോകായുക്ത നിയമ ഭേദഗതിയിൽ നിരവധി വിവാദങ്ങൾക്ക് ഇതിനോടകം തന്നെ ഇടം പിടിച്ചിരുന്നു. കോൺഗ്രസ്സ് നേതാവായ രമേശ് ചെന്നിത്തലയുടെ വിമർൻനങ്ങൾക്കാണ കേരളം ഏറെ ശ്രദ്ധ നൽകിയത്. ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുന്നതായും ആർ ബിന്ദുവിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ല.

5

1999 ൽ ഇ.കെ നായനാരുടെ കാലത്താണ് ലോകായുക്ത നിയമം നിലവിൽ വന്നത്. എന്നാൽ, ഓർഡിനൻസിലൂടെ നിയമ ഭേദഗതി കൊണ്ടുവരാൻ ഉണ്ടായ അടിയന്തിര സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ചോദിച്ചിരുന്നു.കൃത്യമായ ഹിയറിങ് നടത്തി ജുഡീഷ്യൽ പ്രോസസ് കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഉത്തരവാണ് ലോകായുക്തയുടേത്. ഇത് പിന്നീട് സർക്കാർ ഹിയറിങ് നടത്തി, നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പറയുന്നത് നിയമത്തിന് മുന്നിൽ നിലനിൽക്കുന്നതല്ല. ഇതിലും ഭേദം ലോകായുക്തയെ തന്നെ പിരിച്ചു വിടുന്നതാണെന്നും രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിമാർ ആയിരുന്നരെയും ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നവരെയും അപമാനിക്കുന്നതിന് തുല്യമാണ് ഈ നിയമ നിർമ്മാണമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Recommended Video

cmsvideo
    ക്രൈം ബ്രാഞ്ച് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നതായി ദിലീപ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+