കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒന്നും പറയാനില്ല'; മലയാളി മാധ്യമങ്ങള്‍ 'കടക്ക് പുറത്ത്'; ബഹിഷ്‌കരണവുമായി ഗവര്‍ണര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ല എന്നാണ് മലയാളി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞത്. ന്യൂദല്‍ഹിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തില്‍ പ്രതികരിക്കാത്ത മലയാളി മാധ്യമങ്ങളോട് ഇനി സംസാരിക്കില്ല എന്നാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ മൗനം പാലിച്ചെന്നും മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയില്ലെന്നുമാണ് ഗവര്‍ണറുടെ ആരോപണം.

1

മലയാളി മീഡിയയോട് സംസാരിക്കാനില്ലെന്നും ഹിന്ദി മാധ്യമങ്ങളോട് സംസാരിക്കാം എന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ ദല്‍ഹി കേരള ഹൗസില്‍ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് പ്രതികരണത്തിനായി ഗവര്‍ണര്‍ പ്രത്യേകം സമയം നല്‍കുകയും ചെയ്തു. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് പങ്കില്ല എന്നാണ് കരുതുന്നത് എങ്കില്‍, എനിക്ക് നിങ്ങളോട് പ്രതികരിക്കാനില്ല.

ഭാര്യയുടെ ബിസിനസ് തകര്‍ക്കാന്‍ കള്ളന് ഭര്‍ത്താവിന്റെ ക്വട്ടേഷന്‍! മോഷ്ടാവിനെ പിടികൂടിയപ്പോള്‍ സംഭവിച്ചത്...ഭാര്യയുടെ ബിസിനസ് തകര്‍ക്കാന്‍ കള്ളന് ഭര്‍ത്താവിന്റെ ക്വട്ടേഷന്‍! മോഷ്ടാവിനെ പിടികൂടിയപ്പോള്‍ സംഭവിച്ചത്...

2

മാധ്യമങ്ങള്‍ കാത്ത് നില്‍ക്കുമ്പോള്‍ അവരെ കാണുന്നതും പ്രതികരിക്കുന്നതും സാമാന്യ മര്യാദയാണ്. അതാണ് താനിപ്പോള്‍ ചെയ്തത് എന്നായിരുനനു ഗവര്‍ണര്‍ പറഞ്ഞത്. നേരത്തെ രാജ്ഭവനിലെ വാര്‍ത്താ സമ്മേളനത്തില്‍ കാര്യമായി ഒന്നും ഗവര്‍ണര്‍ക്ക് ഉന്നയിക്കാനായിരുന്നില്ല. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാദത്തെ ചോദ്യമുനയില്‍ നിര്‍ത്തുകയും ചെയ്തിരുന്നു.

നടിയുടെ ആശങ്ക ഇത്... പിന്നെന്താണ് ഹൈക്കോടതിയെ സമീപിക്കാത്തത്? ജഡ്ജിയെ ആക്രമിക്കരുത്: അഡ്വ. ആസഫ് അലിനടിയുടെ ആശങ്ക ഇത്... പിന്നെന്താണ് ഹൈക്കോടതിയെ സമീപിക്കാത്തത്? ജഡ്ജിയെ ആക്രമിക്കരുത്: അഡ്വ. ആസഫ് അലി

3

ഇതിന് പിന്നാലെയാണ് അദ്ദേഹം ദല്‍ഹിയില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിച്ച് രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പഴയ ആരോപണങ്ങള്‍ തന്നെ ആവര്‍ത്തിച്ചായിരുന്നു ഗവര്‍ണറുടെ അസാധാരണ വാര്‍ത്താസമ്മേളനം. ഇതില്‍ താന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയെ അദ്ദേഹം പരിഹസിച്ചിരുന്നു.

ആന പാപ്പാനാകണം, ആരും അന്വേഷിക്കേണ്ട; നാടുവിട്ട കുട്ടികളെ കണ്ടെത്തിയത് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന് സമീപംആന പാപ്പാനാകണം, ആരും അന്വേഷിക്കേണ്ട; നാടുവിട്ട കുട്ടികളെ കണ്ടെത്തിയത് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന് സമീപം

4

തന്നെ കാണാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പറയാനാകില്ല എന്നും പിണറായി വിജയനെ പരിഹസിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമായി. അതേസമയം രാജ്ഭവനിലെ വാര്‍ത്താ സമ്മേളനത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരിച്ചത്.

English summary
Kerala Governor Arif Mohammad Khan has boycotted Malayali journalists at delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X