അധികാരത്തിലുണ്ടായിരുന്നെങ്കിൽ ബലം പ്രയോഗിച്ച് നിയമം നടപ്പിലാക്കിയേനെ: കേരള ഗവർണർ
തിരുവനന്തപുരം: പൌരത്വ നിയമ ഭേദഗതിയിൽ പ്രതികരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൌരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കണമെന്നും തനിക്ക് പ്രസ്തുുത നിയമത്തോട് തികച്ചും അനുകൂലമായ നിലപാടാണ് ഉള്ളതെന്നും ആരിഫ് മുഹമ്മദ് ഖാൻ. താൻ അധികാരത്തിലുണ്ടായിരുന്നുവെങ്കിൽ ബലം പ്രയോഗിച്ച് പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കുമായിരുന്നുവെന്നാണ് ഗവർണർ പ്രതികരിച്ചത്.
ഒരു ഗവർണർ എന്ന നിലയിൽ രാജ്യത്തെ നിയമങ്ങൾ സംരക്ഷിക്കേണ്ടത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പാകിസ്താൻ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നുണ്ടെന്നും വിഭജനത്തിന്റെ ദുരിതം പാകിസ്താനിലെ ന്യൂനപക്ഷങ്ങൾ അനുഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവരെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. കാരണം ഇത് നെഹ്രുവും ഗാന്ധിയും കൊടുത്ത വാക്കാണ്. എന്നാൽ സ്വയം ന്യൂനപക്ഷമായി ഈ രാജ്യത്ത് കാണുന്നില്ലെന്നും ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷത്തെ നിർവചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കണമെന്ന് സർക്കാരിനെ ഉപദേശിക്കാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ചരിത്ര കോൺഗ്രസിൽ വെച്ച് പ്രശ്നമുണ്ടാക്കിയതും ചോദ്യങ്ങൾ ചോദിച്ചതും ചരിത്രകാരൻ ഇർഫാൻ ഹബീബാണ്. ചോദ്യങ്ങൾക്ക് മറുപടി ചെയ്യുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ വെച്ച് നടന്ന ചരിത്ര കോൺഗ്രസിൽ വെച്ച് തനിക്ക് നേരെ പ്രതിഷേധവും രൂക്ഷ വിമർശനവും ഉയർന്നതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
ചരിത്ര കോൺഗ്രസിൽ വെച്ച് ഗവർണർക്കെതിരെ പ്രതിഷേധം ഉടലെടുക്കുന്നതിന് മുമ്പ് രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിച്ച് ഇർഫാൻ ഹബീബാണ്. ഇർഫാൻ തന്റെ മുഖത്ത് നോക്കിയാണ് ചോദ്യങ്ങൾ ചോദിച്ചത്. അതിനാൽ അതിന് മറുപടി പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. കാര്യപരിപാടികളിൽ ഇർഫാന്റെ പേര് ഇല്ലായിരുന്നുവെന്നും പേരില്ലാത്ത ഇർഫാൻ പരിപാടിയിൽ പങ്കെടുത്തതിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടുണ്ടെന്നും ഗവർണർ ചൂണ്ടിക്കാണിക്കുന്നു. ചോദ്യങ്ങളുയരുമ്പോൾ ഉത്തരങ്ങളുണ്ടാകും, മൌനിയായിരിക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമം സംരക്ഷിക്കേണ്ടത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയാൽ മതിയല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നിയമത്തെ ചോദ്യം ചെയ്യുമ്പോൾ നിഷ്പക്ഷനായിരിക്കാൻ കഴിയില്ല. രാഷ്ട്രപതി ബില്ലിൽ ഒപ്പുവെച്ചാൽ അത് നിയമമാണെന്നും പൌരത്വ നിയമ ഭേദഗതി രാജ്യത്തെ നിയമമായി മാറിയതിനെ ആർക്കും എതിർക്കാൻ കഴിയില്ലെന്നും ഗവർണർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications