കൊവിഡ് കാലത്ത് സാധാരണക്കാർ ദുരിതത്തിൽ; 5.2 ലക്ഷം ജീവനക്കാർക്ക് ഓണം ബോണസ് പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: കൊവിഡ് കാലത്ത് സാധാരണക്കാരായ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 5.2 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. 3.11 കോടി രൂപയാണ് ബോണസ് നല്‍കാന്‍ സര്‍ക്കാരിന് വേണ്ടിവരിക. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഓണം ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് സമ്മാനിച്ച ലോക്ക് ഡൗണും നിയന്ത്രണങ്ങളും കൊണ്ട് സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് സര്‍ക്കാര്‍ ഇപ്പോള്‍ ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ കൊവിഡ് കാലത്ത് ബോണസ് നല്‍കാന്‍ സര്‍ക്കാര്‍ അധികമായി 311 കോടി രൂ കണ്ടെത്തേണ്ടിവരും. നാല് മാസം മുമ്പാണ് സര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സര്‍ക്കാര്‍ ശമ്പളം പരിഷ്‌കരണം നടപ്പാക്കിയത്. ഇതിനായി സര്‍ക്കാര്‍ 4850 കോടി രൂപയാണ് അനുവദിച്ചത്.
കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപയും, ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15,000 രൂപ അഞ്ചു തുല്യ ഗഡുക്കളായി തിരിച്ചടക്കണമെന്ന വ്യവസ്ഥയില്‍ അനുവദിക്കും. പാര്‍ട്ട് ടൈം - കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സായി 5000 രൂപ നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്ത ആയിരം രൂപയാണ്.
കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ - സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലും 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കും സര്‍ക്കാര്‍ ആനുകൂല്യം എത്തിക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ നിന്ന് നിരവധി പേരാണ് ജീവനൊടുക്കിയത്. ദിവസ വേതനക്കാരും വ്യാരപാരികളും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ അടക്കം 1.27 കോടി തൊഴിലാളികളും ജീവനക്കാരുമാണുള്ളത്. ഒന്നാം ലോക്ക്ഡൗണ്‍ കാലത്ത് ഇവരില്‍ 73 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് ബോര്‍ഡ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
ഓണത്തിന് ഒരുക്കം; നാടൻകുട്ടിയായി സാധിക
അതേസമയം, ഓണം ബോണസുമായി ബന്ധപ്പെട്ട് ധനമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിച്ചിന് താഴെ ചിലര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശബളവും മറ്റു ആനുകൂല്യങ്ങളും മുടങ്ങാതെ തന്നെ കിട്ടുന്നുണ്ട് അവരെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാര്യം പക്ഷേ അതിനിടയില്‍ അതും ഈ കൊറോണ സമയത്ത് ഒരു ബോണസ് കൂടി അത് വേണോ സഖാവേ ആ ബോണസ്സിനായി മാറ്റി വെച്ച തുക കൊറോണ മൂലം ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഏതെങ്കിലും രീതിയില്‍ ഉപകാരപ്പെടുമെങ്കില്‍ അതല്ലേ നമ്മുടെയൊക്കെ സന്തോഷം അവര്‍ക്കും ഇല്ലേ ഓണം- എന്നായിരുന്നു ഒരാള്‍ പങ്കുവച്ച കമന്റ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവകാശപ്പെട്ടത് കൊടുത്തോളു. അവരില്‍ നല്ല ഒരു വിഭാഗം കോവിഡ് കാലത്തും നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ഇവിടെ ഒരു സാധാരണ ജനവിഭാഗം ഉണ്ട്. മാസങ്ങളായി പണിക്ക് പോകാന്‍ സാധിക്കാതെ ജീവിതം വഴി മുട്ടിയവര്‍..അവര്‍ക്ക് കിറ്റ് മാത്രം കൊടുത്ത് ഒഴിവാക്കരുത് സര്‍ എന്നായിരുന്നു മറ്റൊരാള്‍ പങ്കുവച്ച കമന്റ്.












Click it and Unblock the Notifications