കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ വെടിയേറ്റുമരിച്ച സൈനികന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റമുട്ടലിനിടെ കൊല്ലപ്പെട്ട സൈനികന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. വിവാഹിതയായ സഹോദരിക്കാണ് ജോലി നല്‍കുന്നതെന്നതിനാല്‍ ചട്ടങ്ങളില്‍ ഇളുവുവരുത്തിയാണ് ജോലി നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

കൊയിലാണ്ടി ചേലിയ മുത്തുബസാര്‍ സുബിനേഷ് ദിവസങ്ങള്‍ക്കു മുന്‍പാണ് കാശ്മീരില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെടുന്നത്. സൈനികന്റെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ജോലി നല്‍കുന്നതില്‍ ചട്ടങ്ങളില്‍ ഇളവു വരുത്തേണ്ടതുണ്ട്. മാത്രമല്ല, ഭാര്യ വിവാഹിതരാകാത്ത സഹോദരന്‍, സഹോദരി എന്നിവര്‍ക്ക് ആര്‍ക്കെങ്കിലുമാണ് ജോലിക്ക് അര്‍ഹത.

army

സുബിനേഷിന്റെ സഹോദരി സുബിഷ വിവാഹിതയായതിനാല്‍ ഇക്കാര്യത്തില്‍ ഇളവു നല്‍കേണ്ടിവരുമെന്നും സുബിനേഷിന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം സൈനിക ക്ഷേമ ബോര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് മാന്‍ഹോള്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച നൗഷാദിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും 5 ലക്ഷം രൂപവീതവും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.

തൃശൂരില്‍ വ്യവസായി മുഹമ്മദ് നിസാമിന്റെ മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് നേരത്തെ വാഗ്ദാനം ചെയ്തിരുന്നതുപോലെ ഔഷധിയില്‍ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഫയലില്‍ ഒപ്പുവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

English summary
kerala govt cabinet decision; Slain army jawan's sister to get govt job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X