അപകടത്തില്‍ പെടുന്നവര്‍ക്കെല്ലാം സൗജന്യ ചികിത്സയുമായി സര്‍ക്കാര്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തിര സാഹചര്യത്തില്‍ ചികിത്സ നിഷേധിക്കപ്പെടുന്നത് ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍. ഇനിമുതല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇതുപ്രകാരം ആശുപത്രികള്‍ രോഗികളെ തിരിച്ചയക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം.

11 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ അയല്‍വാസി റിമാന്‍ഡില്‍

അപകടത്തില്‍പ്പെടുന്നവര്‍ക്ക് 48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികിത്സയ്ക്കുളള പണം സര്‍ക്കാര്‍ നല്കും. ഇതിനായി 'ട്രോമ കെയര്‍ പദ്ധതി' ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളി ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സാഹചര്യത്തിലാണ് തീരുമാനം.

insurance

സര്‍ക്കാര്‍ നല്‍കുന്ന തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നു തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഇതിനുശേഷം ഇതിന്റെ വിശദരൂപം തയാറാക്കും. യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു.

സാമ്പത്തികശേഷി നോക്കി ചികിത്സ നിഷേധിക്കുന്ന ആശുപത്രിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. അപകടത്തില്‍പ്പെട്ട് എത്തുന്നവര്‍ സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുളള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍നിന്നു സര്‍ക്കാര്‍ വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kerala govt to bear medical expenses of accident victims for two days

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്