Get Updates
Get notified of breaking news, exclusive insights, and must-see stories!

പനിയിൽ വിറങ്ങലിച്ച് കേരളം; 24 മണിക്കൂറിനിടെ 11 മരണം, 143 പേർക്ക് ഡെങ്കിപ്പനി, നാല് പേർക്ക് കോളറ

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 11 പേർ. ഇവരിൽ നാല് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഒരാൾക്ക് മഞ്ഞപ്പിത്തം കണ്ടെത്തിയിരുന്നു. ഇന്ന് സംസ്ഥാനത്ത് 173 പേര്‍ക്ക് ഡെങ്കിപ്പനിയും നാല് പേര്‍ക്ക് കോളറയും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് തന്നെയാണ് കോളറ കണ്ടെത്തിയത്.

പനി ബാധിച്ച് ചികിത്സ തേടിയ 44 പേര്‍ക്ക് എച്ച്1എൻ1 രോഗബാധയാണെന്ന് ഇന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. അതേസമയം, തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമിലാണ് ഇന്ന് നാല് പേർക്ക് കോളറ സ്ഥിരീകരിച്ചത്. ഇവിടെ കഴിഞ്ഞിരുന്ന 26 കാരന്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് കോളറ സംശയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ 17 പേർക്ക് കോളറ ബാധിച്ചിട്ടുണ്ടെന്നും സംശയിക്കുന്നു.

fevertodayminister

അതേസമയം, കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികള്‍ അവലോകനം ചെയ്‌തിരുന്നു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

നിലവില്‍ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് മതിയായ ചികിത്സ ഉറപ്പാക്കി. കൂടുതല്‍ രോഗികളെത്തിയാല്‍ പരിചരണമൊരുക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പുതിയ ക്ലസ്‌റ്ററുകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകിയിരുന്നു.

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ആളാണ് ഇന്ന് മരണപ്പെട്ടത്. നിലമ്പൂര്‍ മാനവേന്ദ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ കൊല്ലം സ്വദേശി അജീഷ് ആണ് മരിച്ചത്. മഞ്ഞപ്പിത്തത്തിന്റെ രോഗലക്ഷണങ്ങളുമായി പത്ത് ദിവസം മുമ്പാണ് അജീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലമ്പൂര്‍ മേഖലയില്‍ ആശങ്കയുണ്ടാക്കുന്ന തരത്തില്‍ മഞ്ഞപ്പിത്തവ്യാപനം ഉണ്ടായിരുന്നുവെന്നാണ് വിവരം.

വള്ളിക്കുന്ന്, പോത്തുകല്ല്, എടക്കര മേഖലയില്‍ രോഗവ്യാപനം നിലനില്‍ക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജില്ലയിൽ മ‍ഞ്ഞപ്പിത്തം ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്‌തത്‌. നേരത്തെ ചേലമ്പ്രയില്‍ വിദ്യാത്ഥിനിയും വഴിക്കടവില്‍ പ്രവാസിയുമാണ് രോഗം ബാധിച്ച് മരിച്ചത്. അഞ്ഞൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച വള്ളിക്കുന്നില്‍ നിലവിൽ വ്യാപനം കുറഞ്ഞത് ആശ്വാസമാണ്.

അതിനിടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഭൂരിഭാഗവും പനി ബാധിതരാല്‍ നിറഞ്ഞിരിക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ ജനറല്‍, സ്പെഷ്യല്‍ വാര്‍ഡുകളില്‍ പനി ബാധിതരുടെ എണ്ണം വലിയ തോതിൽ ഉയർന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാലവർഷം വീണ്ടും കനക്കുന്ന സാഹചര്യത്തിൽ പനി ബാധിതരുടെ എണ്ണം ഉയരുമോ എന്നാണ് ആശങ്ക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+