കേരളം പ്രതീക്ഷയില്ലാത്ത നാടായി മാറി; പിണറായി കൂടിക്കാഴ്ചക്ക് അനുവാദം തന്നില്ലെന്നും ദയാബായി
എയിംസിന് കോഴിക്കോടിനെ പരിഗണിക്കുന്നതിന് പിന്നില്‍ ഭൂമാഫിയ. കോഴിക്കോട് രോഗികള്‍ കുറവെന്നും ദയാബായ്

മസ്‌കറ്റ്: കേരളം ഒരു പ്രതീക്ഷയുമില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക ദയാബായി. മസ്‌കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ആണ് ദയാബായിയുടെ വിമര്‍ശനം.
സാധാരണക്കാരെ പിഴുതെറിഞ്ഞ് കോര്‍പറേറ്റുകള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ നീക്കി പണം കുന്നുകൂട്ടാന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും ദയാബായി ആരോപിച്ചു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ല എന്നും ദയാബായി കുറ്റപ്പെടുത്തി.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചില്ല. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ പാലിക്കുമോ എന്ന് അറിയാന്‍ ഫെബ്രുവരി വരെ കാത്തിരിക്കും.
അല്ലാത്തപക്ഷം വിഷയത്തില്‍ വീണ്ടും ഇടപെടും എന്നും ദയാബായി കൂട്ടിച്ചേര്‍ത്തു. എയിംസ് പദ്ധതിക്കായി കാസര്‍കോടിനെ പരിഗണിക്കാതെ പദ്ധതി കോഴിക്കോട്ടേക്ക് മാറ്റുന്നതിന് പിന്നില്‍ ഭൂമാഫിയ ആണ് എന്നും ദയാബായ് ആരോപിച്ചു. കാസര്‍കോട്ടെക്കാള്‍ ആശുപത്രികള്‍ കൂടുതലും രോഗികള്‍ കുറവുമുള്ള പ്രദേശമാണ് കോഴിക്കോട് എന്നും ദയാബായ് ചൂണ്ടിക്കാട്ടി.
എയിംസ് സ്ഥപിക്കാന്‍ 200 ഏക്കര്‍ വേണം എന്നാണ് വ്യവസ്ഥയിലുള്ളത്. എന്നാല്‍, ഇത്രയും സ്ഥലം കോഴിക്കോട് കിട്ടാന്‍ പ്രയാസമാണ് എന്നും ദയാബായ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications