'കേരളം രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്ന്', പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിറ്റക്സുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്‍മാനായ ഹര്‍ഷ് ഗോയങ്ക കഴിഞ്ഞ ദിവസം കേരളത്തിലേത് വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്ന് പ്രതികരിച്ചിരുന്നു.
Recommended Video

കിറ്റക്സ് വിവാദത്തിന്റെ സാഹചര്യത്തില്‍ കേരളം വ്യവസായ സൗഹൃദപരമല്ലെന്ന പ്രചാരണം ട്വിറ്ററില്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്നാണ് ഹര്‍ഷ് ഗോയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ടുളളതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്.

കേരളത്തിലെ വ്യവസായ സൗഹൃദ സാഹചര്യങ്ങളെ കുറിച്ചുളള ആശങ്കകള്‍ നീക്കിയതിന് ഹര്‍ഷ് ഗോയങ്കയ്ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. താങ്കളുടെ ഈ സത്യസന്ധതയെ അഭിനന്ദിക്കുന്നു. കേരളം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണെന്നും അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും മുഖ്യമന്ത്രി കുറിച്ചു. സംസ്ഥാനത്ത് സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങള്‍ പരിപോഷിപ്പിക്കുമെന്നത് ഇടത് സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ
Thank you @hvgoenka for allaying the apprehensions over Kerala's EoDB. Your honesty is much appreciated. Kerala has been one of the most investor friendly States in India and will continue to be so. The LDF Govt. ensures that sustainable and innovative industries thrive here. https://t.co/6zQO0AUFIG
— Pinarayi Vijayan (@vijayanpinarayi) July 4, 2021
കിറ്റക്സ് ഉടമയായ സാബു എം ജേക്കബ് കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപം പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സ്ഥാപനത്തില്‍ തുടരെ പരിശോധനകള്‍ നടത്തി ബുദ്ധിമുട്ടിക്കുകയാണെന്നാണ് സാബു എം ജേക്കബിന്റെ ആരോപണം. വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും സാബു എം ജേക്കബ് ആരോപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോലി-ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications