ട്രാൻസ്ജെൻഡേഴ്സിനും എൻസിസി പ്രവേശനത്തിന് അനുമതി; കോടതി ഉത്തരവും കേരളത്തിന്റെ ട്രാൻസ്ജെൻഡർ നയവും
വിവേചനപരം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്
കൊച്ചി: ട്രാൻസ്ഡെൻഡേഴ്സിന് എൻസിസി പ്രവേശനത്തിന് അനുമതി ഉറപ്പാക്കുന്ന സുപ്രധാന ഉത്തരവാണ് തിങ്കളാഴ്ച കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇതിനായി എൻസിസി ആക്ട് ഭേദഗതി ചെയ്യാൻ ഹൈക്കോടതി എൻസിസിക്ക് നിർദേശം നൽകി. ആറു മാസത്തിനകം ഭേദഗതി ചെയ്യണമെന്നാണ് നിർദേശം. ട്രാൻസ്ജെൻഡർ അനുകൂല നയത്തിൽ എന്നും മുന്നിലുള്ള കേരളത്തിൽ ഇത് മറ്റൊരു സുപ്രധാന സംഭവമാവുകയാണ്.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

ആക്‌ട് വിവേചനപരം
എൻസിസിയിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രവേശനം നൽകാൻ വ്യവസ്ഥയില്ലെന്നും നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമേ അവസരമുള്ളൂവെന്നുമുള്ള കേന്ദ്ര സർക്കാർ വാദം കോടതി തള്ളിയാണ് കോടതി ഉത്തരവ്. ആക്‌ട് വിവേചനപരം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.

കേസിന് ആസ്പദമായ സംഭവം
ലിംഗഭേദമനുസരിച്ച് കോളേജിലെ എൻസിസി യൂണിറ്റിൽ നിന്ന് ഒഴിവാക്കുന്നതിനെ എതിർത്ത് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥിനിയായ ഹിന ഹനീഫ കഴിഞ്ഞ വർഷം റിട്ട് പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. 'പുരുഷ' അല്ലെങ്കിൽ 'പെൺ' കേഡറ്റുകളെ മാത്രം തിരഞ്ഞെടുക്കാൻ നിർദേശിക്കുന്ന 1948 ലെ ദേശീയ കേഡറ്റ് കോർപ്സ് ആക്ട്, സെക്ഷൻ 6 നെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജി. ട്രാൻസ്ജെൻഡർ വ്യക്തികളെപ്പോലുള്ള ലൈംഗിക ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തുന്നത് അവർ അഭിമുഖീകരിക്കുന്ന പാർശ്വവൽക്കരണവും വിവേചനവും പരിഹരിക്കുന്നതിന് പ്രധാനമാണെന്ന് ഹർജിക്കാരി വാദിച്ചു.

കേന്ദ്ര നിലപാട്
എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ എൻസിസിയിലേക്ക് അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എൻസിസിയിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രവേശനം നൽകാൻ വ്യവസ്ഥയില്ലെന്നും നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമേ അവസരമുള്ളൂ എന്നുമായിരുന്നു കേന്ദ്ര സർക്കാർ വാദം.

കോടതി ഉത്തരവ്
എൻസിസി ആക്ട് മൂന്നാം ലിംഗക്കാരെ അംഗീകരിക്കുന്നില്ല, ട്രാൻസ്ജെൻഡേഴ്സിനെ സായുധ സേനയുടെ ഭാഗമാക്കുന്നതിന് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കേണ്ടതുണ്ട് എന്നീ വാദങ്ങൾ ട്രാൻസ്ജെൻഡറിന് പ്രവേശനം നിഷേധിക്കുന്നതിന് ന്യായീകരണമല്ലെന്നായിരുന്നു ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്. 1984ലെ എൻസിസി ആക്ട് 2019ലെ ട്രാൻസ്ജെൻഡർ ആക്ടിന് തടയിടുന്നതല്ലെന്നും കോടതി വ്യക്തമാക്കി. "എൻറോൾമെന്റ് നിരസിക്കുന്നത് സുസ്ഥിരമല്ല. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ അവർക്ക് അവകാശമുണ്ട്. വിജയിച്ചാൽ, അപേക്ഷകനെ എൻസിസി യൂണിറ്റിൽ ചേർക്കുകയും വേണം," കോടതി ഉത്തരവിൽ പറയുന്നു.

കേരളത്തിന്റെ ട്രാൻസ്ജെൻഡർ നയം
രാജ്യത്ത് ട്രാൻസ്ജെൻഡേഴ്സിനായി ക്ഷേമ നയം രൂപീകരിച്ച് നടപ്പിലാക്കിയ ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു ഇത്. 14, 15, 16 എന്നീ വകുപ്പുകൾ പ്രകാരം ട്രാൻസ്ജെൻഡർമാർക്ക് തുല്യതയ്ക്കും തുല്യ സംരക്ഷണത്തിനുമുള്ള അവകാശം ശരിവയ്ക്കുകയും ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അനുവദിച്ച 'മൂന്നാം ലിംഗ'ത്തിന്റെ ബ്രാക്കറ്റ് നൽകുകയും ചെയ്ത സുപ്രീം കോടതി വിധി 2014 നെ തുടർന്നാണ് നടപടി. ട്രാൻസ്ജെൻഡേഴ്സ് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡും സംസ്ഥാനത്ത് നിലവിലുണ്ട്. വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പാക്കുന്നതിനും നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 2017ൽ ഇടത് സർക്കാർ ലിംഗമാറ്റ ശസ്ത്രിക്രിയയ്ക്ക് ധനസഹായവും അനുവദിച്ചിരുന്നു.
നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications