കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിച്ച് താമസിക്കുന്നവർ വിവാഹിതർക്ക് തുല്ല്യം: ഹൈക്കോടതി

ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തിൽ വിവാഹിത ദമ്പതിമാരുടേതിൽനിന്നു വ്യത്യാസങ്ങൾ പാടില്ലെന്നും കോടതി നിർദേശിച്ചു

Google Oneindia Malayalam News

കൊച്ചി: വിവാഹം ചെയ്യാതെയും ഒന്നിച്ച് താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപോലെ തന്നെ കണക്കാക്കണമെന്ന് കേരള ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തിൽ വിവാഹിത ദമ്പതിമാരുടേതിൽനിന്നു വ്യത്യാസങ്ങൾ പാടില്ലെന്നും കോടതി നിർദേശിച്ചു. വിവാഹിതരല്ലാത്ത മാതാപിതാക്കൾക്ക് ദത്ത് നൽകിയ കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന് അവർ സമർപ്പിച്ച പരാതിയിലാണ് കോടതി വിധി.

Kerala HighCourt

2018-ലെ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനിടെ പരിചയപ്പെട്ട യുവതിയും യുവാവും അടുപ്പത്തിലാവുകയായിരുന്നു. ഇരുവരുടെയും വിവാഹത്തെ വീട്ടുകാർ എതിർത്തതോടെ വിവാഹം വീട്ടുകാർകൂടി സമ്മതിച്ചശേഷമെന്ന തീരുമാനത്തിൽ ഒരുമിച്ചു താമസിച്ചു. 2020 ഫെബ്രുവരി മൂന്നിന് യുവതി പെൺകുഞ്ഞിന് ജന്മം നൽകി.

ഇതിനിടയിൽ ജോലിയാവശ്യത്തിനായി കേരളത്തിനു പുറത്തുപോയ ജോൺ അനിതയുമായി അകന്നു. അനിത മേയ് എട്ടിന് കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചു. അതിനിടെ കുഞ്ഞിന്റെ അവകാശം സമിതിക്കു നൽകുന്ന രേഖയിൽ അനിത ഒപ്പുവെച്ചു. അനിതയെ 'അവിവാഹിത അമ്മ'യായി കണക്കാക്കിയാണ് ദത്തിനുള്ള പ്രഖ്യാപനത്തിന് ശിശുക്ഷേമ സമിതി സ്വീകരിച്ചത്.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

2021 തുടക്കത്തിൽ കുഞ്ഞിനെ ദത്ത് നൽകുകയായിരുന്നു. ഇതിനുശേഷമാണ് അനിതയും ജോണും ചേർന്ന് കുഞ്ഞിനെ തങ്ങൾക്കു തിരികെ നൽകണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചത്. അത് റിവിഷൻ ഹർജിയായി സ്വീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ മാതാപിതാക്കളായി ഇരുവരുടെയും പേരുണ്ട്. അതിനാൽ കുഞ്ഞിനെ ദത്ത് നൽകാനുള്ള രേഖ അന്തിമമാക്കുംമുമ്പ് സമിതി ഇരുവരുടെയും സമ്മതം തേടേണ്ടിയിരുന്നുവെന്ന് കോടതി പറഞ്ഞു. ഇവിടെ മാതാവിന്റെ മാത്രം സമ്മതമേ ലഭിച്ചിട്ടുള്ളൂ. അതിനാൽ ദത്തും നിയമപരമല്ലെന്നും കോടതി നിരീക്ഷിച്ചു.

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

English summary
Kerala HC order on living together people should be treated as equal to married couples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X