Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 39; ഇനിയും ആറ് പേരെ കണ്ടെത്താനുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെയുണ്ടായ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും 39 പേര്‍ മരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനിയും ആറ് പേരെ കൂടി കണ്ടെത്താനുണ്ട്. ശക്തമായ മഴക്ക് കാരണം ഇരട്ട ന്യൂന മര്‍ദ്ദമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 11 മുതല്‍ സംസ്ഥാനത്ത് മഴ ശക്തമായിരുന്നു. 13 മുതല്‍ 17 വരെയുള്ള തിയതികൡ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ലക്ഷദ്വീപ് തീരത്തും രൂപപ്പെട്ട ചക്രവാതചുഴികള്‍ ഇരട്ട ന്യൂനമര്‍ദ്ദമായി മാറുകയായിരുന്നുവെന്നും സംസ്ഥാനത്തിന്റെ പല ഭാഗത്തും അതിതീവ്ര മഴയാണ് പെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

22

സംസ്ഥാനത്തെ 304 ദുരിതാശ്വാസ ക്യാമ്പുകളിലായി 3851 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദുരന്തത്തില്‍ 217 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. 1393 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഒരിക്കലും കൈവിടില്ലെന്നും അപ്രതീക്ഷിതമായാണ് ദുരന്തം സംഭവിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എവിടേയും ആപത്തുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ട് തന്നെയാണ് അണക്കെട്ടുകളിലെ ജലം തുറന്നുവിട്ട്ക കൊണ്ടിരിക്കുന്നത്. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും ഇന്നലെ വരെ സംസ്ഥാനത്ത് 39 പേര്‍ മരിച്ചു. ആറ് പേരെ കാണാതാവുകയും ചെയ്തു.

മഴയുടെ തീവ്രതയ്ക്ക് ഒക്ടോബര്‍ 18, 19 തിയതികളില്‍ താത്കാലികമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍
കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ രണ്ട് മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴക്കും മലയോര മേഖലയില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ചുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കൊണ്ടിരിക്കുകയാണഅ അദ്ദേഹം കൂട്ടിചേര്‍ത്തു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം രണ്ടു ദിവസത്തേക്ക് ഒഴിവാക്കി. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

മഴക്കാലത്തിന്റെ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നതിനാല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും നദികള്‍ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പകല്‍ സമയത്ത് മഴ മാറി നില്‍ക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കാന്‍ പാടില്ലെന്നും, കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരാവുന്നതും ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കാവുന്നതുമാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിര്‍ദേശം പിന്‍വലിക്കുന്നത് വരെ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടര്‍ച്ചയായി അപകടം വിതക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റി കര്‍ശന നിര്‍ദേശം പുറപ്പെടുച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാളെയും മറ്റനാളെയുമായി വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും മറ്റനാളെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മുഴുവന്‍ ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റിമി ചേച്ചി ഫോട്ടോഷൂട്ട് ഒരു രക്ഷയുമില്ല; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+