Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഠപുസ്തകങ്ങള്‍ കുട്ടിളെ ദുഷിപ്പിക്കുന്നത്; പീസ് സ്‌കൂളിലെ പുസ്തകങ്ങള്‍ക്കെതിരെ ഹൈക്കോടതി

പിടിച്ചെടുത്ത പുസ്തകത്തിലെ പാഠഭാഗം പഠിപ്പിച്ചാല്‍ മുസ്‌ലിം സമുദായത്തിലെ കുരുന്നുകളുടെ മനസ് ദുഷിക്കാനിടവരുമെന്നതില്‍ തര്‍ക്കമില്ലെന്നും സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു.

കൊച്ചി: പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങള്‍ക്കെതിരെ ഹൈക്കോടതി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠഭാഗങ്ങളില്‍ എങ്ങനെ ഒരു മുസ്‌ലിം ആകാം എന്ന ഭാഗം മതേതര സമൂഹത്തിന് അംഗീകരിക്കാനാവുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.മതപഠനത്തിനു വേണ്ടിയാണെങ്കില്‍പോലും ഇതു പരിഗണിക്കാനാവാത്ത പാഠഭാഗമാണ്. ഇസഌം മതം പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള വഴി ഇതല്ലെന്നും കോടതി പറഞ്ഞു.

പിടിച്ചെടുത്ത പുസ്തകത്തിലെ പാഠഭാഗം പഠിപ്പിച്ചാല്‍ മുസ്‌ലിം സമുദായത്തിലെ കുരുന്നുകളുടെ മനസ് ദുഷിക്കാനിടവരുമെന്നതില്‍ തര്‍ക്കമില്ലെന്നും സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍, മതപഠനത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും ഒരു സ്ഥാപനത്തില്‍ പഠിപ്പിച്ചാല്‍ സര്‍ക്കാരിന് അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള ഉചിതമായ നടപടി സ്വീകരിക്കാനാവുമെന്നും കോടതി നിരീക്ഷിച്ചു.

 മനസിനെ ദുഷിപ്പിക്കും

മനസിനെ ദുഷിപ്പിക്കും

ഈ പുസ്തകങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മറ്റു കുരുന്നുകളുടെ മനസിനെയും ദുഷിപ്പിക്കും. മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ തന്നെ എന്തു വിലകൊടുത്തും മതേതരത്വം സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു.

 പ്രസാധകര്‍

പ്രസാധകര്‍

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിവാദ പാഠപുസ്തകത്തിന്റെ പ്രസാധകരായ മുംബയ് സ്വദേശികളായ ദാവൂദ് വെയ്ദ്, സഹീല്‍ സെയ്ദ്, സമീദ് അഹമ്മദ് ഷേക്ക് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിച്ചാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

 മറ്റ് പ്രതികള്‍

മറ്റ് പ്രതികള്‍

അറസ്റ്റിലായ പ്രതികള്‍ക്കെതിരെ മതിയായ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു കഴിഞ്ഞെന്നും മറ്റു പ്രതികളെ അറസ്റ്റു ചെയ്യാനുണ്ടെന്ന കാരണത്താല്‍ ഇവരെ കസ്റ്റഡിയില്‍ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്നും വിലയിരുത്തി ദാവൂദ് വെയ്ദ്, സഹീല്‍ സെയ്ദ്, സമീദ് അഹമ്മദ് ഷേക്ക് എന്നിവര്‍ക്ക് സോപാധിക ജാമ്യം അനുവദിച്ചു.

 50,000 രൂപയുടെ ബോണ്ട്

50,000 രൂപയുടെ ബോണ്ട്

50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആള്‍ ജാമ്യം നില്‍ക്കുന്നവര്‍ മലയാളിയായിരിക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+