'ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിലെ ഗവര്‍ണറുടെ നിലപാട് ശരി' - തീരുമാനം വ്യക്തമാക്കി ഹൈക്കോടതി
'ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിലെ ഗവര്‍ണറുടെ നിലപാട് ശരി' - തീരുമാനം വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ട വിരുദ്ധം എന്ന് വ്യക്തമാക്കി ഹൈക്കോടതി. സര്‍വ്വകലാശാല ചട്ടങ്ങള്‍ പ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമ നിര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സിലര്‍ക്ക് ആണെന്ന് ആണ് ഗവര്‍ണറുടെ സത്യവാങ്മൂലം.
ഇത് അംഗീകരിച്ചാണ് ഹൈക്കോടതി നിരീക്ഷണം വ്യക്തമാക്കിയിരിക്കുന്നത്.
നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നല്‍കിയ ഇടക്കാല ഉത്തരവിലാണ് കോടതി തീരുമാനം.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഇറക്കിയ ഉത്തരവ് പ്രഥമ ദൃഷ്ടാ 96 ലെയും 98 ലെയും സര്‍വ്വകലാശാല ചട്ടങ്ങളുടെ ലംഘനം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേ സമയം, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ഗവർണർ നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. ജനുവരി 17 ന് കേസ് വീണ്ടും പരിഗണിക്കും. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്ത് സെനറ്റ് അംഗം വി വിജയകുമാറും അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസുമാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ യൂണിവേഴ്സിറ്റി നിയമം അനുശാസിക്കുന്ന നടപടികൾ മാത്രമാണ് ചെയ്തതെന്ന് വൈസ് ചാന്‍സിലര്‍ പ്രതികരിച്ചു.












Click it and Unblock the Notifications