ഒമര്‍ ലുലുവിന്റെ 'നല്ല സമയം' തെളിഞ്ഞു; എക്‌സൈസ് എടുത്ത കേസ് റദ്ദാക്കി, സിനിമ ഒടിടിയിലേക്ക്
അബ്കാരി, എന്‍ ഡി പി എസ് നിയമപ്രകാരമാണ് സിനിമക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊച്ചി: ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഏറ്റവും അവസാനമായി പുറത്തുവന്ന നല്ല സമയം എന്ന ചിത്രത്തിനെതിരെ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. ഒമല്‍ ലുലു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തിയ ഒമര്‍ ലുലു ചിത്രത്തിന്റെ ഒ ടി ടി റിലീസ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ മാസം 20ന് ചിത്രം ഒ ടി ടിയില്‍ റിലീസാകും. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒമര്‍ ലുലു ഇക്കാര്യം അറിയിച്ചത്.

ഹൈക്കോടതിക്ക് നന്ദി
'നല്ല സമയം' സിനിമക്ക് എതിരെ കോഴിക്കോട് എക്‌സൈസ് കമ്മിഷണര്‍ എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു, കേരള ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നതെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു,പ്രതിസന്ധി ഘട്ടത്തില്‍ എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി - ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

കേസെടുത്ത് എക്‌സൈസ്
അബ്കാരി, എന്‍ ഡി പി എസ് നിയമപ്രകാരമാണ് സിനിമക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചിത്രത്തിന്റെ ടീസറില്‍ ഉടനീളം മാരക ലഹരിമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിന്റെ രംഗങ്ങള്‍ ഉണ്ടായിരുന്നു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് എക്‌സൈസ് കേസെടുത്തത്.

എംഡിഎംഎ ഉപയോഗിക്കുന്നത്
സിനിമയില്‍ ലഹരി ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ട മുന്നറിയിപ്പുകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ലെന്ന് എക്‌സൈസ് അറിയിച്ചിരുന്നു. കോഴിക്കോട് റേഞ്ച് ഓഫീസാണ് സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്. നല്ല സമയം സിനിമയുടെ ട്രെയിലറുകളില്‍ കൃത്യമായി എം ഡി എം എ എങ്ങനെ ഉപയോഗിക്കണം എന്ന് കാണിച്ച് കൊടുക്കുന്ന രംഗമുണ്ട്.

വിമര്‍ശനം ശക്തമായി
ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ കൊടുക്കേണ്ട നിയമപരമായ മുന്നറിയിപ്പുകളോ ഒന്നും തന്നെ ഈ ട്രയിലറില്‍ നല്‍കിയിട്ടില്ല എന്നാണ് എക്സൈസ് കേസെടുത്തതിന് പിന്നാലെ അറിയിച്ചത്. ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. പിന്നാലെ തന്നെ സിനിമ തീയേറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications