Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ കേസ്; വിഎം സുധീരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊച്ചിയിലെ ഡീലക്‌സ് ഹോട്ടലായ ക്രൗണ്‍ പ്ലാസയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതി വി എം സുധീരനെ വിമര്‍ശിച്ചത്. ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ കഴിയില്ലെന്ന് മരട് നഗരസഭ നേരത്തെ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ഹോട്ടല്‍ ഉടമകള്‍ കോടതിയെ സമീപിക്കുകയും ചെയ്തു. പുതിയ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് ഭരണത്തിലുള്ള നഗരസഭ കോടതിയെ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അങ്ങിനെ ഒരു ഉത്തരവും പുറത്തിറക്കിയെല്ലെന്നും കെപിസിസി പ്രസിഡന്റാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നും ഹോട്ടല്‍ ഉടമ കോടതിയില്‍ വാദിച്ചു.

vm-sudheeran

സുധീരന്റെ സര്‍ക്കുലര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭകള്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കരുതെന്നായിരുന്നു സര്‍ക്കുലറിലെ ഉത്തരവ്. എന്നാല്‍ ഇത് പാലിക്കേണ്ട ബാധ്യത നഗരസഭയ്ക്ക് ഇല്ലെന്ന് കോടതി വിലയിരുത്തി. കെപിസിസി പ്രസിഡന്റ് സമാന്തരഭരണഘടനാ സ്ഥാപനമായി പ്രവര്‍ത്തിക്കുകയാണോ എന്നും കോടതി ചോദിച്ചു.

ഹോട്ടലിന് രണ്ടാഴ്ചയ്ക്കകം ബാര്‍ ലൈസന്‍സ് അനുവദിക്കാനും കോടതി ഉത്തരവിട്ടു. ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനകത്തും പുറത്തും ശക്തമായ നലപാടെടുത്തയാളാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഹൈക്കോടതിയുടെ വിമര്‍ശനം കൂടി വന്നതോടെ ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനകത്ത് ഒറ്റപ്പെട്ട അവസ്ഥയിലായി സുധീരന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+