Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ഐസക് സാക്ഷിയെന്ന് ഇ.ഡി; രേഖകള്‍ ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി

എറണാകുളം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുന്‍ മന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍. ഇ.ഡിയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു. സ്വകാര്യത മാനിക്കണമെന്ന് പറഞ്ഞ കോടതി അത് മറികടക്കരുതെന്നും പറഞ്ഞു. ഹര്‍ജി പരിഗണിക്കുന്നത് കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി. അതുവരെ മറ്റ് നടപടികള്‍ പാടില്ലന്നും കോടതി നിര്‍ദേശിച്ചു.

തോമസ് ഐസക്കിനോട് ഇ.ഡി ആവശ്യപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യതയുടെ ലംഘനമുണ്ടായതായി കോടതിയുടെ നിരീക്ഷണം.ആദ്യ നോട്ടീസില്‍ ആവശ്യപ്പെടാത്ത പല രേഖകളും രണ്ടാമത്തെ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ചോദിച്ചു. ഇതില്‍ കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

1

അടുത്ത ബുധനാഴ്ചയാണ് വിശദീകരണം നല്‍കേണ്ടത്.'ഫെമ' നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്നും ചട്ടപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.അതോടൊപ്പം തന്നെ ഐസക്കിനെ സാക്ഷിയായിട്ടാണ് വിളിപ്പിച്ചിരിക്കുന്നതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.എന്നാല്‍, തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഇ.ഡി നടപടിയെന്നും അതുകൊണ്ടാണ് എന്ത് കുറ്റമാണ് ചെയ്തതെന്ന് ചോദിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

2

കൃത്യമായി വിശദീകരണം നല്‍കാതെയാണ് സമന്‍സ് അയക്കുന്നതും രേഖകള്‍ ആവശ്യപ്പെടുന്നതുമെന്നും ഐസക് കോടതിയെ അറിയിച്ചു. താന്‍ കിഫ്ബിയുടെ രേഖകളുടെ കസ്റ്റോഡിയനല്ലെന്നും എന്നിട്ടും തന്നോടാണ് ഇത് ചോദിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ധവെ തോമസ് ഐസക്കിനായി ഹാജരായി.സാക്ഷിയാക്കിയ വ്യക്തിയോട് ചോദിക്കുന്നതുപോലെയല്ല, പ്രതിയോടെന്നപോലെയാണ് തോമസ് ഐസക്കിനോട് രേഖകള്‍ ആവശ്യപ്പെടുന്നത്.

3

അതിനാലാണ് സ്വകാര്യയെ മാനിക്കണമെന്നും അത് മറികടക്കരുതെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചത്. ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഇ.ഡി നല്‍കുന്ന വിശദീകരണത്തെ ആശ്രയിച്ചായിരിക്കും കോടതിയുടെ തുടര്‍ന്നുള്ള ഇടപെടല്‍.കിഫ്ബി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ബുധനാഴ്ചയാണ് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത് ഇഡി തനിക്ക് അയച്ച സമൻസ് പിന്‍വലിക്കാൻ നിർദേശം നൽകണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നുമായിരുന്നു ആവശ്യം. ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസക്ക് ആരോപിക്കുന്നു.

4

കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം എന്താണെന്ന് നിര്‍വചിച്ചിട്ടില്ല. ഇഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണെന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും തോമസ് ഐസകിന്റെ ഹ‍ർജിയിൽ ഉണ്ട്.സർക്കാർ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും കിഫ്ബിക്കെതിരായ ഇഡി നീക്കം ഇതിൻ്റെ ഭാഗമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഐസകിന് നേരത്തെ നിയമോപദേശം കിട്ടിയിരുന്നു.

5

വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാവശ്യപ്പെട്ടാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകിയത്. രണ്ടാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഐസകിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്.കിഫ്ബിക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം. ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യം നോട്ടീസ് അയച്ചപ്പോളുള്ള തോമസ് ഐസകിന്‍റെ പ്രതികരണം.

6

എല്ലാ ഏജൻസികളേയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.അതേസമയം റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുളള ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നെന്നുമാണ് സിപിഐഎം നിലപാട്.

7

അതേസമയം കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ അഞ്ച് എംഎൽഎമാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മുകേഷ്, ഐ.ബി സതീഷ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. വികസന പ്രവർത്തനങ്ങളെ തടയാൻ ഇ ഡിയുടെ ശ്രമമെന്ന് എം എൽ എമാർ ആരോപിച്ചു. കിഫ്‌ബിയെ തകർക്കാൻ ശ്രമമെന്നും എം എൽ എ മാർ ഹർജിയിൽ പറയുന്നു.

8

കിഫ്ബി വഴി നടത്തുന്ന 73000 കോടി രൂപയുടെ വികസന പദ്ധതികളെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇഡി ശ്രമിക്കുന്നുവെന്നാണ് ഹർജിയിൽ വിമർശിക്കുന്നത്. റിസർവ് ബാങ്കിൻറെ അനുമതിയോടെയുള്ളതാണ് മസാല ബോണ്ട്. ഇത് നിയമാനുസൃതമാണ്. ബൃഹത്തായ പദ്ധതികൾ നിസ്സാര കാരണത്താൽ തകർക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിന് താക്കീത് നൽകിയത് അടുത്ത കാലത്താണ്. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദ്ദേശിച്ചിട്ടുണ് ഈ സാഹചര്യത്തിൽ ഇ ഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും പൊതുതാത്പര്യ ഹർജികളിൽ കുറ്റപ്പെടുത്തുന്നു.

സ്റ്റൈലിഷ് ലുക്കിൽ കല്യാണി...അടിപൊളിയെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+