Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ്: ഹൈക്കോടതിയുടെ പ്രവർത്തനം പൂർണമായും ഓൺലൈനാകും

കേസുകളുടെ ഫിസിക്കൽ കോപ്പി കോടതിപ്രവർത്തനം വീണ്ടും ആരംഭിച്ച് 45 ദിവസത്തിനകം നൽകണം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു. മധ്യവേനൽ അവധിക്ക് ശേഷം കോടതിയുടെ പ്രവർത്തനം പൂർണമായും ഓൺലൈനാക്കാനാണ് തീരുമാനം. കേസുകൾ ഫയൽ ചെയ്യുന്നത് ഓൺലൈൻ വഴിയാകും. വീഡിയോ കോൺഫറൻസിലൂടെ സിറ്റിങ്ങുകൾ നടത്താനും തീരുമാനമായി.

കേസുകളുടെ ഫിസിക്കൽ കോപ്പി കോടതിപ്രവർത്തനം വീണ്ടും ആരംഭിച്ച് 45 ദിവസത്തിനകം നൽകണം. ഇക്കാലയവിൽ അടിയന്തര സ്വഭാവമുള്ള കേസുകൾ പരിഗണിക്കാൻ പ്രത്യേക അപേക്ഷ സമർപ്പിക്കണം . ഫയലിങ് സംബന്ധിച്ചു വിശദമായ മാർഗ നിർദേശങ്ങൾ കോടതി ഉടൻ പുറത്തിറക്കും.

kerala high court

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

ഹൈക്കോടതി സ്ഥിതി ചെയ്യുന്ന കൊച്ചി അടക്കമുള്ള എറണാകുളമാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ജില്ലകളിലൊന്ന്. ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. അടുത്ത രണ്ടാഴ്ച എറണാകുളത്തെ സംബന്ധിച്ച് നിർണായകമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

നേരത്തെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം അധ്യക്ഷനായ ബെഞ്ച് ഏതാനും ദിവസത്തേക്ക് കേസുകള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ്. വിഷയം വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഹോട്ട് ലുക്കില്‍ ദിഷ പടാണി, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    The Covid patient from Love You Zindagi viral video has died | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+