Get Updates
Get notified of breaking news, exclusive insights, and must-see stories!

Highrich Case: ഹൈറിച്ച് കേസ്: കമ്പനി ഉടമകൾ സ്ഥിരം സാമ്പത്തിക കുറ്റവാളികൾ, മുൻകൂർ ജാമ്യം നൽകരുത്; കോടതിയിൽ ഇ ഡി

കൊച്ചി:ഹൈറിച്ച് കേസ് മണി ചെയിൻ തട്ടിപ്പിലൂടെ 1693 കോടി രൂപ തട്ടിയെടുത്തു എന്ന കേസിലെ പ്രതികൾ ആയ ഹൈ റിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ സ്ഥിരം കുറ്റവാളികൾ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി) വിചാരണ കോടതിയിൽ വ്യക്തമാക്കി.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് കൊണ്ടാണ് അന്വേഷണ ഉദ്യോ​ഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ, സ്പെഷ്യൽ പ്രോസിക്യൂട്ടർ എം ജെ സന്തോഷ് എന്നിവർ സമാനസ്വഭാവമുള്ള 19 കേസുകളിൽ കൂടി ഇവർ പ്രതികൾ ആണെന്ന വിവരം കോടതിയെ അറിയിച്ചത്. ഇതിൽ 3 കേസു​കളിൽ വിചാരണ പൂർത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചിട്ടുണ്ട്. കേസിൽ വാദം പറയാൻ പ്രതിഭാ​ഗം കൂടുതൽ സാവകാശം തേടിയിട്ടുണ്ട്. കേസ് വെള്ളിയാഴ്ചത്തേക്ക് കോടതി മാറ്റിയിരിക്കുകയാണ്.

hirich

ഹൈറിച്ച് കേസ്: മണി ചെയിൻ തട്ടിപ്പിന് പുറമെ 127 കോടി രൂപയുടെ നികുതി വെട്ടിപ്പ്

മണി ചെയിൻ തട്ടിപ്പിന് പുറമെ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിന് ജി എസ് ടി ഇന്റലിജൻല് വിഭാ​ഗം ഇവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒ ടി ടി പ്ലാറ്റ് ഫോം, ക്രിപ്റ്റോ കറൻസി ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്ന് വ്യാമോഹിപ്പിച്ചും പ്രതികൾ 1157 കോടി രൂപയുടെ നിക്ഷേും സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നി​ഗമനം.

ഹൈറിച്ച് ഉടമകൾക്ക് മൂൻകൂർ ജാമ്യം നൽകരുത്

അന്വേഷണത്തിൽ പുറത്തുവരുന്നത് എന്ന് പ്രോസിക്യൂട്ടർ എം ജെ സന്തോഷ് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നത് അന്വേഷണം അട്ടിമറിക്കാൻ വഴിയൊരുക്കുമെന്നും തെളിവുകൾ നശിപ്പിക്കാനും തട്ടിയെടുത്ത പണം ഒളിപ്പിക്കാനും പ്രതികൾക്ക് സഹായകരമാകുമെന്നും പറഞ്ഞു.

അന്വേഷണത്തിൽ കണ്ടെത്തിയ 212 കോടി രൂപ മാത്രം ആണ് ഇ ഡി ക്ക് മരവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും ബാക്കി തുക കണ്ടെത്തി കണ്ടുകെണ്ടാനുള്ള നടപടി ആരംഭിക്കണം. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തെളിവെടുക്കേണ്ടത് ആവശ്യമാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. തട്ടിയെടുത്ത കോടിക്കണക്കിന് രൂപ ഹവാല വഴി വിദേശത്തേക്ക് പ്രതികൾ കടത്തിയിട്ടുണ്ട്. ഇതിൽ 100 കോടി രൂപയുടെ പ്രാഥമിക വിവരം മാത്രം ആണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.

ഒരു ഘട്ടത്തിലും കേസ് അന്വേഷണവുമായി പ്രതികൾ സഹകരിച്ചിട്ടില്ലെന്നും കേരളത്തിന് പുറത്തും വലിയ തട്ടിപ്പ് നടന്നിട്ടുള്ളതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദി​ക്കരുതെന്നും ഇ ഡി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+