Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടുകളിലെ കറുത്ത സ്റ്റിക്കറില്‍ ദുരൂഹത നീങ്ങുന്നില്ല; പിന്നില്‍ ഇവരാണോ?

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. വിഷയത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തിയെങ്കിലും യഥാര്‍ഥ കാരണം ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ജനങ്ങളുടെ ഭീതിയകറ്റുകമാത്രമാണ് പോലീസിന് മുന്നിലുള്ള പോംവഴി. കഴിഞ്ഞദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പും ഇതിന്റെ ഭാഗമായാണ്. പോലീസ് നിരീക്ഷണത്തില്‍ ചിലരുണ്ടെങ്കിലും ഇവരാണോ ജനങ്ങളെ ഭീതിയിലാഴ്ത്തിയത് എന്നത് വ്യക്തമല്ല.

xblacksticker

കള്ളന്മാര്‍ രാത്രിയില്‍ കവര്‍ച്ച നടത്താനുള്ള വീട് അടയാളമിട്ടുവെക്കുന്നതാണ് ഇതെന്നാണ് നാട്ടുകാരുടെ ഭീതി. നേരത്തെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍, കവര്‍ച്ചക്കാരുടെ സൂചനയൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ഇതിന് പിന്നില്‍ തീവ്രവാദ സംഘങ്ങളാണെന്ന പ്രചരണവും ഇപ്പോള്‍ നടക്കുന്നുണ്ട്.

ജനങ്ങളില്‍ ഭീതി പടര്‍ത്തുക എന്ന ലക്ഷ്യമായിരിക്കാം ഇതിനു പിന്നില്‍. ഇതിനിടെ സിസിടിവി കച്ചവടക്കാര്‍ ആണ് പിന്നിലെന്ന അഭ്യൂഹവും പടര്‍ന്നു. എന്നാല്‍, ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നാണ് ഉന്നതതല അന്വേഷണത്തില്‍ തീരുമാനമായത്. സ്റ്റിക്കറുകളിടെ സാമ്പിളുകള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+