കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ജമാഅത്തിന്റെ നയപ്രഖ്യാപനം ശനിയാഴ്ച; സ്ത്രീകളുടെ അംഗത്വം തീരുമാനമായില്ല

Google Oneindia Malayalam News

കോഴിക്കോട്: കേരള മുസ്ലീം ജമാഅത്തിന്റെ നയപ്രഖ്യാപനം ശനിയാഴ്ച നടക്കും. പുതിയ നയപ്രഖ്യപന സമയത്തും സ്ത്രീകളുടെ അംഗത്വത്തെ കുറിച്ച് നിലപാടെടുത്തിട്ടില്ല. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന അഖിലേന്യാ സുന്നി ജംഇയത്തുല്‍ ഉലമയ്ക്ക് ഒരു മത സംഘടന എന്ന നിലയ്ക്ക് രാഷ്ട്രീയ നിലപാടെടുക്കാന്‍ ചില പരിമിതികളുണ്ട്. ഇത് മറകടക്കാനാണ് ബഹുജന സംഘടനയായ മുസ്ലീം ജമാഅത്ത് രൂപീകരിച്ചത്.

Kanthapuram AP Abubakar

കഴിഞ്ഞ ഒക്‌ടോബര്‍ പത്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുക എന്ന ലക്ഷ്യത്തോടെ പുതിയ സംഘടന രൂപീകരിച്ചത്. പ്രായപൂര്‍ത്തി വോട്ടവകാശം ലഭിക്കുന്ന 18 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് സംഘടനയില്‍ അംഗത്വം നല്‍കുന്നത്.

എന്നാല്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കുന്നില്ല എന്നത് ചര്‍ച്ചാ വിഷയമായിരുന്നു. മുസ്ലിം ജമാഅത്ത് രാഷ്ട്രീയ സംഘടനയായിട്ടല്ല രൂപീകരിച്ചതെങ്കിലും എസ്എന്‍ഡിപി, എന്‍എസ്എസ്, കത്തോലിക കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളെ പോലെ സാമുദായിക ശക്തിയായി രാഷ്ട്രീയ ഇടപെടലിന് സാധുതയുണ്ട്.

രണ്ടായിരം അംഗങ്ങള്‍ക്ക് ഒരു സംസ്ഥാന കൗണ്‍സിലര്‍ എന്ന രീതിയിലാണ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. നിലവില്‍ സംഘടനയ്ക്ക് എറണാകുളമോഴിച്ച് ബാക്കിയെല്ലാ ജില്ലകളിലും ജില്ലാ കമ്മറ്റികളായി. എറണാകുളം ജില്ലാ കമ്മറ്റി വ്യാഴാഴ്ച രൂപീകരിക്കും.

English summary
Kerala Muslim Jamaat Islam declare our police in saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X