നിപ വൈറസ്: വീണ്ടും ആശ്വാസം, ഇന്നലെ പരിശോധിച്ച എല്ലാ സാംപിളുകളും നെഗറ്റീവ്
നിപഭീഷണിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. പഴം തീനി വവ്വാലുകളാണ് നിപാ രോഗം കൂടുതല്‍പരത്തുന്നത്. അവയുടെ ആവാസകേന്ദ്രങ്ങളില്‍ ചെന്ന് ഭയപ്പെടുത്താനോ ഓടിക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്. വവ്വാലുകള ഉപദ്രവിക്കുന്നതിലൂടെ അവയില്‍ വൈറസുകള്‍ പെരുകാനിടയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
നിപ വൈറസ് ആശങ്ക സൃഷ്ടിക്കുന്ന ഈ സാഹചര്യത്തില്‍ അനാവശ്യമായി ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്ന വ്യാജ വാര്‍ത്തകള്‍, സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കരുതെന്ന് കോഴിക്കോട് കളക്ടര്‍. ഇത്തരം വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
കണ്ണൂര്‍ ജില്ലയിലും ജാഗ്രത നിര്‍ദേശം
നിപ ബാധിതരില്ലെങ്കിലും കണ്ണൂര്‍ ജില്ലയിലും ജാഗ്രത നിര്‍ദേശം. കോഴിക്കോട്ടെ നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരിയാരം മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. ആശുപത്രികളില്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധം
വിമര്‍ശിച്ച് സതീശന്‍
നിപ പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പിന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിപ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ ഡാറ്റകള്‍ സൂക്ഷിച്ചിരുന്നുവെങ്കില്‍ എളുപ്പമായിരുന്നു. സംസ്ഥാനത്തെ നിപ പ്രതിരോധം പഴയ പ്രോട്ടോകോള്‍ പ്രകാരമാണ്. ഇപ്പോള്‍ ഉള്ളത് പുതിയ വകഭേദമാണെന്നും സതീശന്‍
കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍
ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദിക്കൂ. പ്രവര്‍ത്തന സമയം രാവിലെ 07 മണി മുതല്‍ വൈകുന്നേരം 05 മണി വരെ. മരുന്ന് ഷോപ്പുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക.
ഒരുതരത്തിലുമുള്ള കൂടിച്ചേരലുകള്‍, യോഗങ്ങള്‍ പൊതുപരിപാടികള്‍ എന്നിവ അനുവദിക്കില്ല. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല- കോഴിക്കോട് ജില്ലാ കളക്ടര്‍
കോഴിക്കോട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ 43 (കൊളത്തറ), 44 (കുണ്ടായിത്തോട്), 45 (ചെറുവണ്ണൂര്‍ ഈസ്റ്റ്), 46 (ചെറുവണ്ണൂര്‍ വെസ്റ്റ്), 47 (ബേപ്പൂര്‍ പോര്‍ട്ട്), 48 (ബേപ്പൂര്‍), 51 (പുഞ്ചപ്പാടം) വാര്‍ഡുകളും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളുമാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്.
READ MORE
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കനത്ത ജാഗ്രത. നിപ മരണങ്ങള്‍ റിപ്പോർട്ട് ചെയ്ത മരുതോങ്കര, തിരുവള്ളൂർ പഞ്ചായത്ത് ഉള്‍പ്പടെ സമീപത്തെ ഏഴ് പഞ്ചായത്തുകളിലെ ഏതാനും വാർഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കണ്ടെയ്ൻമെന്റ് സോണ്‍ രൂപീകരിച്ചത്.













Click it and Unblock the Notifications