Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസ് പരാതിക്കാരിക്കെതിരെ മക്കള്‍; ബാലപീഡനത്തിന് പരാതി നല്‍കി

പതിനൊന്നും ഒന്‍പതും വയസ്സുള്ള കുട്ടികളാണ് മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്.

വടക്കാഞ്ചേരി: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിക്ക് എതിരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. കുട്ടികളെ നോക്കുന്നില്ലെന്ന് കാണിച്ച് ഭര്‍തൃമാതാവ് നല്‍കിയ പരാതിയിലാണ് കേസ്. സമാന പരാതി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും ലഭിച്ചിരുന്നു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ളവര്‍ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി കേരളത്തെ ഞെട്ടിച്ച പരാതിക്കാരിക്കും പ്രതിക്കുമെതിരെയാണ് ഇപ്പോള്‍ ബാലപീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ചട്ടുകം പഴുപ്പിച്ചു വെയ്ക്കുന്നെന്നും ഭക്ഷണം തരാറില്ലെന്നും മക്കള്‍ പറഞ്ഞതിനെത്തുടര്‍ന്ന് ഭര്‍തൃ മാതാവാണ് പരാതി നല്‍കിയിട്ടുള്ളത്. പതിനൊന്നും ഒന്‍പതും വയസ്സുള്ള കുട്ടികളാണ് മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. പെരിങ്ങണ്ടൂര്‍, കുറാഞ്ചേരി എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചപ്പോളാണ് പരാതിക്കാസ്പദമായ കാര്യങ്ങള്‍ നടന്നത്. മാനസികമായും ശാരീരികമായും രക്ഷിതാക്കള്‍ ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കി. ചൈല്‍ഡ് ലൈന്‍ മുഖേന നല്‍കിയ പരാതി പിന്നീട് പോലീസിന് കൈമാറുകയായിരുന്നു.

children

പീഡനക്കേസ് അന്വേഷണം ശരിയായ രീതിയല്ലെന്ന് പരാതിക്കാരി ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് കോടതി മേല്‍ നോട്ടത്തിലാണ് അന്വേഷണം പുരോഗമിച്ചു വരുന്നത്. വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ അടക്കം 4 പേര്‍ പീഡിപ്പിച്ചുവെന്ന് യുവതി വെളിപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+