Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിനേഷനില്‍ കേരളം മുന്നില്‍, ദേശീയ ശരാശരിക്കും മുകളില്‍, പ്രശംസിച്ച് ആരോഗ്യ മന്ത്രിയും

തിരുവനന്തപുരം: രാജ്യത്ത് വാക്‌സിനേഷന്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ വാക്‌സിനേഷന്‍ റെക്കോര്‍ഡ് നിരക്കിലാണ്. ജനസംഖ്യാ സാന്ദ്ര കൂടുതലുള്ള സംസ്ഥാനങ്ങളില്‍ വളരെ മുന്നിലാണ് കേരളം. അതിവേഗത്തിലാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടക്കുന്നത്. കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി മന്‍ഷുക് മാണ്ഡവ്യ വാക്‌സിനേഷനില്‍ സംസ്ഥാനത്തെ പുകഴ്ത്തിയിരിക്കുകയാണ്. വാക്‌സിന്‍ പാഴാക്കാത്തതില്‍ കേരളത്തെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു. വാക്‌സിന്‍ ഉല്‍പ്പദാനം കൂട്ടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും, കൂടുതല്‍ വാക്‌സിന്‍ കേരളത്തില്‍ എത്തിക്കുമെന്നും ആരോഗ്യ. മന്ത്രി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഉറപ്പ് നല്‍കി.

1

കേന്ദ്രത്തില്‍ നിന്ന് കൃത്യമായി വാക്‌സിന്‍ ലഭിച്ചാല്‍ കേരളത്തില്‍ നിത്യേന അഞ്ച് ലക്ഷം ഡോസുകള്‍ തുടര്‍ച്ചയായി നല്‍കാന്‍ സാധിക്കും. അതേസമയം ഈ നേട്ടം ഗുജറാത്തിനൊപ്പമാണ് കേരളം പങ്കിടുന്നത്. ഒരു ഡോസെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ കണക്കാണിത്. രണ്ട്് ഡോസും നല്‍കുന്നവരുടെ ശതമാനത്തിലും കേരളം വളരെ മുന്നിലാണ്. മറ്റുള്ള വലിയ സംസ്ഥാനങ്ങളേക്കാള്‍ ശക്തമാണ് കേരളത്തിലെ വാക്‌സിനേഷന്‍ ഡ്രൈവ്. ദേശീയ ശരാശരി എട്ട് ശതമാനമാണ്. അതേസമയം ജനസംഖ്യയുടെ 18 ശതമാനത്തോളം പേരെ പൂര്‍ണമായും കേരളത്തില്‍ വാക്‌സിനേഷന് വിധേമയാക്കി കഴിഞ്ഞു.

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

തുടര്‍ച്ചയായ ദിവസങ്ങളില്‍ കേരളത്തില്‍ അഞ്ച് ലക്ഷത്തിലേറെ ഡോസുകള്‍ നല്‍കിയിരുന്നു. ഇത് വലിയ റെക്കോര്‍ഡായിരുന്നു. അതുകൊണ്ട് കൂടുതല്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. വാക്‌സിന്‍ ക്ഷാമമാണ് കേരളത്തില്‍ പരിഹരിക്കപ്പെടേണ്ടത്. എല്ലാ വിഭാഗത്തിനെയും വാക്‌സിനേറ്റ് ചെയ്യിക്കുകയെന്നാണ് ആരോഗ്യ വിഭാഗം ലക്ഷ്യമിടുന്നതെന്ന് ഹെല്‍ത്ത് ഇക്കോണമിസ്റ്റായ റിജോ എം ജോണ്‍ പറഞ്ഞു. ജനസംഖ്യയിലെ എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യിക്കാന്‍ ഒരു സംസ്ഥാനത്തിനാവുമോ, അതിനുള്ള ശേഷിയുണ്ടോ എന്നൊക്കെ നോക്കിയിട്ടാവണം വാക്‌സിന്‍ വേഗത്തില്‍ അനുവദിക്കേണ്ടതെന്നും റിജോ പറഞ്ഞു.

കഴിഞ്ഞ മാസങ്ങളിലായി വാക്‌സിനേഷന്‍ കേരളം മികച്ച് നിന്നു എന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വാക്‌സിന്‍ കൃത്യമായി ഉപയോഗിക്കുന്നുണ്ടോ, അത് പാഴായി പോകുന്നുണ്ടോ എന്ന കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. കേരളത്തില്‍ 18 വയസ്സിന് മുകളിലുള്ള വിഭാഗത്തിലെ 60 ശതമാനത്തോളം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. 23 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും ലഭിച്ചവരാണ്. 85 ശതമാനത്തോളം ജനസംഖ്യയ്ക്ക് വാക്‌സിന്‍ ലഭിച്ചാല്‍ പ്രതിരോധ ശേഷം കൈവരിച്ചതായി അവകാശപ്പെടാം. അതേസമയം കേരളത്തില്‍ ഇപ്പോഴും രോഗം ബാധിക്കാത്ത നിരവധി പേര്‍ ഉള്ളതിനാല്‍ വാക്‌സിനേഷന്‍ അതിവേഗത്തിലാക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

ഐസിഎംആറിന്റെ സീറോ സര്‍വേയില്‍ കേരളത്തില്‍ 44 ശതമാനം പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിരോധ ശേഷി കുറവാണ്. എന്നാല്‍ ഗുജറാത്തില്‍ ഇത് 75 ശതമാനത്തിന് മുകളിലാണ്. അതേസമയം ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് ജനസംഖ്യയുടെ ബഹുഭൂരിപക്ഷം പേര്‍ക്ക് വന്ന് പോയത് കൊണ്ടാണിത്. മൂന്നാം തരംഗമുണ്ടായതിനാല്‍ കേരളത്തെയാവും അത് ഏറ്റവുമധികം ബാധിക്കുകയെന്ന് വിദഗ്ധര്‍ കരുതുന്നു. ഗുജറാത്തിനേക്കാള്‍ വേഗത്തില്‍ വാക്‌സിനേഷന്‍ അതുകൊണ്ട് കേരളത്തില്‍ നടത്തേണ്ടതുണ്ട്. അതേസമയം രണ്ടാം തരംഗത്തിന്റെ വരവ് വൈകിപ്പിക്കാനും കേരളത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഇത് ദീര്‍ഘകാല പറ്റാത്ത കാര്യമാണ്.

ഡെല്‍റ്റ വേരിയന്റ് കേസുകള്‍ കേരളത്തില്‍ വര്‍ധിച്ച് വരികയാണ്. അതുകൊണ്ട് 85 ശതമാനം ജനസംഖ്യയെയും വാക്‌സിനേറ്റ് ചെയ്യുകയാണ് ഏക മാര്‍ഗം. കേന്ദ്രത്തോട് ഇക്കാര്യം നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അതേസമയം കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി തന്നെ പറഞ്ഞത് ആശ്വാസമാണ്. കൊവിഡ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ കേരളത്തിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഓണാഘോഷം കരുതലോടെ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+