2036 ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്ന് ബിജെപിയുടെ വാഗ്ദാനം; 'ഒളിംപിക്‌സ് കമ്മിറ്റി പോലും അറിഞ്ഞില്ല'
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വാഗ്ദാന പെരുമഴയുമായി ബി ജെ പി. തിരുവനന്തപുരം കോര്‍പറേഷനിലെ പ്രകടന പത്രികയില്‍ ആണ് ബി ജെ പി മോഹന വാഗ്ദാനങ്ങള്‍ ചൊരിയുന്നത്. 2036 ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തും എന്നതാല്‍ ഇതില്‍ ഏറ്റവും ആകര്‍ഷകമായ വാഗ്ദാനം. കേന്ദ്ര സര്‍ക്കാരില്‍ ഇതിനായി സമ്മര്‍ദം ചെലുത്തും എന്നാണ് ബി ജെ പിയുടെ അവകാശ വാദം.
2023 ലെ ഒളിംപിക്‌സിന്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കും എന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. 2023 ഒളിംപിക്‌സ് വേദി എവിടെയാണ് എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. അതിന് മുന്‍പെയാണ് ബി ജെ പിയുടെ പ്രഖ്യാപനം. ഇന്ത്യ കൂടാതെ ഇന്തോനീഷ്യ, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി അങ്ങനെ ഒട്ടേറെ രാജ്യങ്ങള്‍ ആ 2036 ലെ ഒളിംപിക്‌സ് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്.

ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ബി ജെ പി തീവ്ര ശ്രമമാണ് നടത്തുന്നത്. എല്‍ ഡി എഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പിയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി. 35 കൗണ്‍സിലര്‍മാരാണ് ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്കുള്ളത്. എല്‍ ഡി എഫിന് 52 കൗണ്‍സിലര്‍മാരും യു ഡി എഫിന് 10 കൗണ്‍സിലര്‍മാരുമാണ് നഗരസഭയില്‍ ഉള്ളത്.
അതേസമയം ബി െജപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഈ തദ്ദേശ തിരഞ്ഞൈടുപ്പില്‍ കോര്‍പ്പറേഷന്റെ ഭരണം ലഭിച്ചാല്‍ അധികാരത്തിലേറി 45 ദിവസത്തിനകം തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തിയായിരിക്കും ഇത് പ്രസിദ്ധീകരിക്കുക.
കോര്‍പ്പറേഷനില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പ്രോഗ്രസ് കാര്‍ഡ് എല്ലാ വര്‍ഷവും പുറത്തിറക്കും എന്നും എല്ലാ വാര്‍ഡിലും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കും എന്നും പ്രകടന പത്രികയിലുണ്ട്. 2030 ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുക എന്നതാണ് ലക്ഷ്യം.
തിരുവനന്തപുരം കോര്‍പറേഷനില്‍ ബി ജെ പി അധികാരത്തില്‍ വന്നാല്‍ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭരണ സംവിധാനം നിലവില്‍ വരും. വിഴിഞ്ഞം തുറമുഖത്തെ ഗേറ്റ് വേ തുറമുഖമാക്കി മാറ്റും. കൂടാതെ തിരുവനന്തപുരം നഗരത്തെ സാധ്യതകളുടെ ഹബ്ബ് ആക്കി മാറ്റുമെന്നും രാജീവ് ചന്ദ്രേശഖര്‍ പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് പറഞ്ഞു.












Click it and Unblock the Notifications