കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മോഹിച്ചത് 7000 വാര്‍ഡുകള്‍, 1500ല്‍ ഒതുങ്ങി, മുനിസിപ്പാലിറ്റികളില്‍ നേട്ടം, പക്ഷേ ആശ്വാസമില്ല

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ വാക്ക് പാലിക്കാനാവാതെ ബിജെപി. പലയിടത്തും നേട്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച അത്ര നേട്ടം ബിജെപിക്കുണ്ടായില്ല. പാലക്കാട് വീണ്ടും ഭരണം പിടിക്കാനായത് വലിയ നേട്ടമാണ്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന് തിരുവനന്തപുരവും തൃശൂരും പിടിക്കുമെന്ന സന്ദേശമാണ് കെ സുരേന്ദ്രന്‍ നല്‍കിയത്. എന്നാല്‍ ഫലമറിഞ്ഞപ്പോള്‍ നിരാശയായിരുന്നു ഫലം. കെ സുരേന്ദ്രന്റെ സംസ്ഥാന അധ്യക്ഷ പദവി എത്ര കാലം കൂടി തുടരുമെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്.

കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

തിരുവനന്തപുരത്ത് മുഖ്യപ്രതിപക്ഷമാകാന്‍ ബിജെപിക്ക് സാധിച്ചു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേടിയത് ഒരു സീറ്റ് മാത്രം കൂടുതലാണ്. പക്ഷേ എറണാകുളത്തും തൃശൂരും കൊല്ലത്തും കോഴിക്കോടും സീറ്റുകള്‍ കൂടുതല്‍ നേടാനായി. ക്ഷേ ഇത്രയാണെങ്കിലും വിചാരിച്ച നേട്ടമില്ല. പ്രധാന കാരണം പാര്‍ട്ടിയിലെ തമ്മിലടി തന്നെയാണ്. ശോഭാ സുരേന്ദ്രന്‍ കൂടി വിഭാഗീയതയുടെ ഭാഗമായതോടെ സുരേന്ദ്രന്‍ കടുത്ത പ്രതിരോധത്തിലാണ്. തിരുവനന്തപുരത്ത് പോലും കൃത്യമായി ശ്രമിച്ചിരുന്നെങ്കില്‍ ബിജെപി വിജയിക്കുമായിരുന്നു.

മോഹിച്ചത് 7000 വാര്‍ഡുകള്‍

മോഹിച്ചത് 7000 വാര്‍ഡുകള്‍

ബിജെപി മോഹിച്ചത് 7000 വാര്‍ഡുകളായിരുന്നു. പക്ഷേ ആ ലക്ഷ്യം നടന്നില്ല. ഇത്തവണ 1500 വാര്‍ഡില്‍ ഒതുങ്ങി. മുനിസിപ്പാലിറ്റികളില്‍ മൂന്നുറ് സീറ്റുകളില്‍ അധികം ജയിച്ചതാണ് ഏറ്റവും അമ്പരിപ്പിക്കുന്ന നേട്ടം. നാല് മുനിസിപ്പാലിറ്റികളിലും 28 ഗ്രാമപഞ്ചായത്തിലും ഞെട്ടിപ്പിക്കുന്ന നേട്ടമാണ് ബിജെപി സ്വന്തമാക്കിയത്. ഇതില്‍ തന്നെ പന്തളത്തും വര്‍ക്കലയിലും സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും അമ്പരപ്പിക്കുന്ന പ്രകടനം തന്നെ നടത്താന്‍ ബിജെപിക്ക് സാധിച്ചു.

ഗ്രൂപ്പ് വൈരം

ഗ്രൂപ്പ് വൈരം

ബിജെപിയിലെ ഗ്രൂപ്പ് വൈരം പരസ്യമാണ്. ഇത് കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും എതിരായിട്ടായിരിക്കും നീക്കങ്ങള്‍. തിരഞ്ഞെടുപ്പിന് മുന്നേ ഈ തമ്മിലടി പ്രകടമായിരുന്നു. സുരേന്ദ്രന്‍ സ്വന്തം ഗ്രൂപ്പിന്റെ താല്‍പര്യമാണ് സംരക്ഷിക്കുന്നെതന്നാണ് പരാതി. ഇത്തവണ ഏറ്റവും മികച്ച അവസരമായിട്ടും ഈ തമ്മലടി കാരണമാണ് നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതിരുന്നതെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.

2015ലെ കണക്ക്

2015ലെ കണക്ക്

2015ല്‍ ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. അന്ന് 1400 വാര്‍ഡും 18 പഞ്ചായത്തില്‍ ഭരണവും ബിജെപി നേടിയിരുന്നു. ഇതില്‍ അഞ്ചിടത്ത് പിന്നീട് ഭരണം നഷ്ടമായി. ഇവിടെ നിന്ന് നാലിരട്ടിയില്‍ ഏറെ സീറ്റുകള്‍ ഇത്തവണ നേടണുമെന്നായിരുന്നു പ്രതീക്ഷ. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ പിടിക്കാമെന്നും കരുതിയിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളൊന്നും ജനങ്ങളിലേക്ക് എത്തിക്കാന്‍ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് സാധിച്ചില്ലെന്നാണ് എതിര്‍പക്ഷം പറയുന്നത്.

പ്രതീക്ഷകള്‍ ഇവ

പ്രതീക്ഷകള്‍ ഇവ

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഭരണം നിലനിര്‍ത്തിയത് ബിജെപിക്കും സുരേന്ദ്രനും ഒരുപോലെ ആശ്വാസമാണ്. തിരുവനന്തപുരത്ത് പക്ഷേ അതെല്ലാം പാളി. തിരുവനന്തപുരം നഗരത്തിലെ നായര്‍ വോട്ടുകള്‍ ഇപ്പോഴും ബിജെപിയെ തേടിയെത്തുന്നില്ല. വര്‍ക്കലയിലും ആറ്റിങ്ങലും ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് ഏകീകരിക്കപ്പെടുന്നു എന്ന് വ്യക്തമാണ്. 2015ലെ തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം വെറും 14 പഞ്ചായത്തിലാണ് കിട്ടിയത്. ഒരു മുനിസിപ്പാലിറ്റിയിലും വലിയ കക്ഷിയായി.

ശ്രദ്ധേയ വിജയം

ശ്രദ്ധേയ വിജയം

അഞ്ച് കൊല്ലം മുമ്പ് ബിജെപിക്ക് എല്ലാ കോര്‍പ്പറേഷനിലും പ്രതിനിധികള്‍ ഇല്ലായിരുന്നു. കണ്ണൂരില്‍ ജയിച്ചതോടെ ആ വിടവും നികത്തി. പന്തളത്തും ശബരിമല ഉള്‍പ്പെടുന്ന പെരുനാട് പഞ്ചായത്തിലെ വാര്‍ഡിലും ബിജെപി ജയം നേടി. എല്‍ഡിഎഫില്‍ നിന്നും പന്തളത്തെ ഭരണം പിടിക്കാനുമായി. നഗരമേഖലകളിലും കുതിപ്പുണ്ടാക്കി. ഒപ്പം ഗ്രാമങ്ങളിലും പിടിച്ച് നിന്നു. ഷൊര്‍ണൂരും ഒറ്റപ്പാലത്തും വന്‍നേട്ടം ബിജെപിയെ തേടിയെത്തി. നിലമ്പൂരിലും ബിജെപി അക്കൗണ്ട് തുറന്നു.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam
ഇനിയുള്ള വെല്ലുവിളികള്‍

ഇനിയുള്ള വെല്ലുവിളികള്‍

കെ സുരേന്ദ്രന് ഇത്തവണ നേട്ടമുണ്ടായത് ചൂണ്ടിക്കാണിക്കാം. പിടിച്ച് നില്‍ക്കാന്‍ അത് ധാരാളമാണ്. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സുരേന്ദ്രനെ പുറത്താക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. വിമത നീക്കങ്ങള്‍ ഫലത്തെ ബാധിച്ചു എന്ന റിപ്പോര്‍ട്ടായിരിക്കും കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നല്‍കുക. അതോടൊപ്പം പികെ കൃഷ്ണദാസ് പക്ഷം സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചേക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് സുരേന്ദ്രനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കും. സീറ്റുകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ അധ്യക്ഷ സ്ഥാനത്ത് സുരേന്ദ്രന്‍ തുടരാന്‍ യാതൊരു സാധ്യതയുമില്ല.

English summary
kerala local body election results 2020: bjp gets more seats, but not as per expectation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X