• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
LIVE

തദ്ദേശ തിരഞ്ഞെടുപ്പ് 2020; കേരളം ചുവപ്പണിഞ്ഞു, പരാജയത്തിന്റെ ഞെട്ടലില്‍ യുഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

തിരുവനന്തപുരം; ഇത്തവണയും 2015 ആവർത്തിക്കുമോ?,വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 1199 ത ദ്ദേശസ്ഥാപനങ്ങളിലായി 21,861 വാ ർ ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ പോളിങ് 76.18 ശതമാനമാണ്. കൊവിഡിനിടയിൽ ഉണ്ടായ ഉയർന്ന പോളിംഗിൽ മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്.

കഴിഞ്ഞ തവണ 37.36 ശതമാനം വോട്ടുകൾ സ്വന്തമാക്കിയാണ് എൽഡിഎഫ് മുന്നിലെത്തിയത്.ഇക്കുറിയും വലിയ വിജയ പ്രതീക്ഷയിലാണ് മുന്നണി. അതേസമയം സർക്കാരിനെതിരായ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. ഇരുമുന്നണികളേയും ഞെട്ടിച്ചുള്ള മുന്നേറ്റം സംസ്ഥാനത്ത് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തിരഞ്ഞെടുപ്പിന്റെ തത്സമയ വിവരങ്ങൾ കൂടുതൽ അറിയാം..

Newest First Oldest First
10:09 PM, 16 Dec
തിരുവനന്തപുരം നഗരസഭയിലെ 25 ഇടങ്ങളിൽ യുഡിഎഫിന് രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 22 സീറ്റുകൾ നേടിയ യുഡിഎഫിന് ഇത്തവണ 10 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നുവെന്നതാണ് ഖേദകരമായ വസ്തുത. പലവാർഡുകളിലും കനത്ത പരാജയവും ഏറ്റുവാങ്ങേണ്ടതായി വരികയും ചെയ്തു. ജില്ലയിലെ കിണവൂർ, ഹാർബർ, മാണിക്കവിളാകം, അമ്പലത്തറ വാർഡുകളിൽ നാലാം സ്ഥാനത്തേക്ക് യുഡിഎഫ് പിൻതള്ളപ്പെട്ടു.
9:01 PM, 16 Dec
യുഡിഎഫ് വിട്ട് ജോസ് കെ മാണി ഇടതുമുന്നണിയിൽ പ്രവേശിച്ചത് എൽഡിഎഫിന് നേട്ടമുണ്ടാക്കിയെന്നും പാലാ നഗരസഭ രൂപീകരിക്കപ്പെട്ട ശേഷം ആദ്യത്തെ തവണയാണ് എൽഡിഎഫ് അധികാരത്തിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ 13 സീറ്റുകളിലേക്കായിരുന്നു കേരള കോൺഗ്രസ് എം മത്സരിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിൽ എൽഡിഎഫിനുണ്ടായ മുന്നേറ്റത്തിനും കേരള കോൺഗ്രസ് മാണി വിഭാഗത്തിനും പങ്ക് അവകാശപ്പെടാൻ കഴിയും.
8:39 PM, 16 Dec
കോൺഗ്രസ് രണ്ട് സീറ്റുകളിൽ കാലുവാരിയെങ്കിലും തിരഞ്ഞെടുപ്പിൽ പ്രകടനം മോശമാക്കിയില്ലെന്നാണ് അദ്ദഹത്തിന്റെ പ്രതികരണം. കോട്ടയത്ത് യുഡിഎഫിന്റെ കെട്ടുറപ്പില്ലായ്മ കോട്ടയത്ത് ബാധിച്ചുവെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഇടുക്കിയിലുണ്ടായിരുന്ന ഐക്യം തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായില്ലെന്നും പിജെ ജോസഫ് പറയുന്നു.
7:59 PM, 16 Dec
യുഡിഎഫ് തിരിച്ചുവിളിച്ചാലും പോകില്ലെന്ന് തോമസ് ചാഴിക്കാടൻ. ഇടതുപക്ഷം നൽകിയ അംഗീകാരത്തെ ജനങ്ങളും അംഗീകരിച്ചെന്നും ചാഴിക്കാടൻ.
7:57 PM, 16 Dec
തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ച തരത്തിലല്ലെന്ന് വ്യക്തമായതോടെ വിവിധ കോൺഗ്രസ് നേതാക്കളാണ് യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. കേരളത്തിൽ കോൺഗ്രസിന്റെ അടിത്തറയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ 2015ലെ തിരഞ്ഞടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
7:21 PM, 16 Dec
കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ മത്സരിച്ച സി ആതിരയാണ് പരാജയപ്പെട്ടത്. വെറും 38 വോട്ടുകള്‍ മാത്രമാണ് ആതിരയ്ക്ക് വാര്‍ഡില്‍ നിന്നും നേടനായത്. ഇതേ പഞ്ചായത്തില്‍ മറ്റൊരു വാര്‍ഡില്‍ മത്സരിച്ച ആതിരയുടെ ഭര്‍ത്താവ് മന്നൂര്‍ ധനേഷ് നിവാസില്‍ ധനേഷും ദയനീ.മായി പരാജയപ്പെട്ടു.
7:20 PM, 16 Dec
തദ്ദേശ തിരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടിയത് വാര്‍ത്തയായിരുന്നു. ഭര്‍ത്താവിനെയും കാമുകനെയും ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസമാണ് സ്ഥാനാര്‍ത്ഥി ഒളിച്ചോടിയത്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആ സ്ഥാനാര്‍ത്ഥി ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.
6:07 PM, 16 Dec
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു.
6:02 PM, 16 Dec
കേരളത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് നാടിനെ സ്നേഹിക്കുന്നവർ നൽകിയ മറുപടി
6:01 PM, 16 Dec
മതേതരത്വത്തിന്റെയും വികസനത്തിന്റെയും വിജയമെന്ന് പിണറായി
5:55 PM, 16 Dec
തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ
5:42 PM, 16 Dec
യുഡിഎഫ് തദ്ദേശതിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളത് തെറ്റായ രാഷ്ട്രീയ കൂട്ടുകെട്ട ഉണ്ടാക്കിയാണ്. കോൺഗ്രസ്-ബിജെപി - മതമൌലികവാദികൾ കൂട്ടായാണ് സർക്കാരിനെതിരെ നീങ്ങിയിട്ടുള്ളത്. എന്നാൽ ജനങ്ങൾ ശരിയായ മൂല്യങ്ങൾക്കൊപ്പം നിന്നുവെന്നും നാടിന്റെ നന്മയെ തോൽപ്പിക്കാനുള്ള ശ്രമത്തെ ജനങ്ങൾ തോൽപ്പിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.
5:42 PM, 16 Dec
സംസ്ഥാനത്തെ സർക്കാരിന്റെ മികച്ച പ്രകടത്തിനുള്ള പിന്തുണയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധിയെന്ന് എ വിജയരാഘവൻ. സർക്കാർ ജനങ്ങൾക്കുള്ള കരുതൽ ഒരിക്കലും മാറ്റിവെച്ചിട്ടില്ല. സർക്കാർ അഭിമുഖീകരിച്ചത് വലിയ പ്രയാസമുള്ള കാലഘട്ടത്തെയാണ്. കേരളത്തിലെ ജനങ്ങൾ ഇടതുമുന്നണിയ്ക്ക് നൽകിയ പിന്തുണയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നതായും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.
4:44 PM, 16 Dec
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. സംസ്ഥാനത്ത് വ്യാപകമായി ക്രോസ് വോട്ടിംഗ് നടന്നുവെന്നും ബിജെപിയ്ക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ യുഡിഎഫ് എൽഡിഎഫിന് വോട്ട മറിച്ചുവെന്നുമാണ് കെ സുരേന്ദ്രന്റെ ആരോപണം. കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ ബന്ധത്തിന്റെ ജാരസന്തതിയാണ് സംസ്ഥാനത്തെ എൽഡിഎഫിന്റെ വിജയമെന്നാണ് കെ സുരേന്ദ്രൻ വിശേഷിപ്പിച്ചത്.
4:43 PM, 16 Dec
സർക്കാരിനെതിരായ വികാരം പൂർണമായി പ്രതിഫലിച്ചില്ലെന്ന് ചെന്നിത്തല. കേരളത്തിൽ ബിജെപിക്ക് ഒരു ചലനവും ഉണ്ടാക്കാനായില്ലെന്നും പ്രതിപക്ഷ നേതാവ്.
4:33 PM, 16 Dec
സിപിഎമ്മിന് അമിതമായി ആഹ്ളാദിക്കാനുളള വകയില്ലെന്ന് മുല്ലപ്പളളി രാമചന്ദ്രൻ
4:33 PM, 16 Dec
വെൽഫയർ പാർട്ടി ബന്ധം വിവാദമായത് ക്ഷീണമായെന്നും കുഞ്ഞാലിക്കുട്ടി
4:33 PM, 16 Dec
തിരഞ്ഞെടുപ്പ് ഫലം യുഡിഎഫ് പരിശോധിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
4:01 PM, 16 Dec
അനില്‍ അക്കരെയുടെ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയം. അടാട്ട് പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. നേതാക്കന്മാരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ ദിവസം പ്രതിഫലിക്കുന്നത്.
3:45 PM, 16 Dec
സംസ്ഥാനത്ത് ബിജെപിയെ തോൽപ്പിക്കാൻ ഒത്തുകളിയെന്ന് കെ സുരേന്ദ്രൻ. തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് വോട്ട് എൽഡിഎഫിന് മറിച്ചു
3:43 PM, 16 Dec
സംസ്ഥാന സർക്കാരിനുളള അംഗീകാരമെന്ന് സീതാറാം യെച്ചൂരി. വ്യാജ പ്രചാരണങ്ങളെ ജനം തളളിയെന്നും യെച്ചൂരി
3:37 PM, 16 Dec
കാസർകോട് ജില്ലാ പഞ്ചായത്ത് ഇടതിന്. ജില്ലാ പഞ്ചായത്തിൻറെ ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. ചെങ്കളയിൽ ഇടതു സ്വതന്ത്രന് അട്ടിമറി ജയം.
2:12 PM, 16 Dec
പുതുപ്പളളി ഗ്രാമപഞ്ചായത്ത് ഇടതുപക്ഷത്തിന്. യുഡിഎഫ് തോൽവി 25 വർഷത്തിന് ശേഷം
2:05 PM, 16 Dec
ബിജെപി നേതാവ് എസ് സുരേഷിന് തോൽവി
1:58 PM, 16 Dec
കൊച്ചി നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എൽഡിഎഫ്
1:29 PM, 16 Dec
പൂഞ്ഞാർ ഡിവിഷനിൽ ഷോൺ ജോർജിന് വിജയം
1:29 PM, 16 Dec
എൽഡിഎഫിന് ചരിത്ര വിജയമെന്ന് ജോസ് കെ മാണി
1:08 PM, 16 Dec
തൃശൂരിൽ 24 സീറ്റുകളിൽ എൽഡിഎഫ് മുന്നിൽ
12:51 PM, 16 Dec
തൃശൂർ ഫോട്ടോ ഫിനിഷിലേക്ക്. എൽഡിഎഫ് 22 സീറ്റിലും യുഡിഎഫ് 21 സീറ്റിലും മുന്നേറുന്നു
12:51 PM, 16 Dec
എൽഡിഎഫിന് ചരിത്ര വിജയമെന്ന് ജോസ് കെ മാണി
READ MORE

English summary
local body elections 2020; live results updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X