സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും; കോവിഡ് അവലോകന യോഗം ഇന്ന്
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും; കോവിഡ് അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുമ്പോഴും കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇളവുകൾ ലഭിക്കാൻ ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ നൽകിയ ഇളവുകൾ പലതും പിൻവലിക്കാനും നിയന്ത്രണങ്ങളും കർശനമാക്കാനും സാധ്യതയുണ്ട്.

നേരത്തെ ഒന്നരമാസത്തോളം നീണ്ടു നിന്ന സമ്പൂർണ ലോക്ക്ഡൗണിന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് താഴെയെത്തിക്കാൻ സാധിച്ചെങ്കിലും പത്തിന് അടുത്താണ് നിലവിൽ ടിപിആർ. നേരത്തെ നൽകിയ ഇളവുകളാണ് രോഗവ്യാപനം ഒരേ രീതിയിൽ തന്നെ തുടരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയെത്തിയ ശേഷം മാത്രം ഇളവുകൾ നൽകിയാൽ മതിയെന്നായിരുന്നു നേരത്തെ സർക്കാരിന് ലഭിച്ച നിർദേശം. എന്നാൽ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചാണ് ലോക്ക്ഡൗൺ നയത്തിൽ മാറ്റം വരുത്തി സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. ഇതിന് ശേഷം കാര്യമായ കുറവ് രോഗികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുന്നത്.
Recommended Video
കേരളമാണ് പ്രതിദിന കോവിഡ് കേസുകളിൽ ഇപ്പോൾ രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന്. ഇന്ത്യയിൽ 37,566 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ 8063 കേരളത്തിലാണ്. 11,529 പേരാണ് ഇന്നലെ സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 96,012 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,87,496 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ശതമാനം ആണ്.












Click it and Unblock the Notifications