ബിജെപി ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് കടക്കുമ്പോള്‍ ഭയപ്പാട് യുഡിഎഫിന്: അധികാരം കിട്ടാക്കനിയാവുമോ
ബി ജെ പി ഇതുവരെ നടത്തിയ പരീക്ഷണങ്ങളൊന്നും വലിയ തോതില്‍ വിജയം കാണാത്ത ഒരു സംസ്ഥാനമാണ് കേരളം. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് വിജയിച്ചെങ്കിലും 2021 ല്‍ അതും നഷ്ടമായി. എന്നാല്‍ വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്‍ നിർത്തി സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് പാർട്ടി ലക്ഷ്യമിടുന്നത്. അതിനായി വിവിധ തരത്തിലുള്ള പദ്ധതികളും പാർട്ടി നടത്തി വരുന്നു.
ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്രിസ്ത്യന്‍ വോട്ടു ബാങ്കിലേക്ക് കടന്ന് കയറാനുള്ള ശ്രമമാണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും ഇതിന് ഏറെക്കുറെ അനുകൂലമായ സൂചനകളും ലഭിക്കുന്നു. കണ്ണൂരിലെ ആലക്കോട് കുടിയേറ്റ കർഷക പ്രതിഷേധ യാത്രയില്‍ പങ്കെടുത്തുകൊണ്ട് അഖില കേരള കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച കർഷക റാലിയില്‍ പങ്കെടുത്തുകൊണ്ട് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗം ഏറ്റഴും ശ്രദ്ധേയമാണ്.

റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി നിജപ്പെടുത്തിയാൽ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്നാണ് പാംപ്ലാനി വ്യക്തമാക്കിയത്. കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന സുരേഷ്ഗോപിയുടെ ആഗ്രഹത്തിന് ആർച്ച് ബിഷപ്പിന്റെ വാഗ്ദാനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഉറപ്പിക്കാനാവില്ല, എന്നാൽ ഈ പ്രസംഗത്തിന് മുന്നോടിയായി ജില്ലാ ബി ജെ പി പ്രതിനിധി സംഘം തലശ്ശേരി ബിഷപ്പിനെ കണ്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.
കേരളത്തിൽ ഈയിടെയായി ബിജെപിക്ക് വലിയ വളർച്ച നേടാന്‍ സാധിച്ചിട്ടില്ല. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ട് നേടിയെങ്കിലും സഖ്യകക്ഷിയായ ഭാരത് ധർമ്മ ജന സേനയുമായി (ബിഡിജെഎസ്) ചേർന്ന് - 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും അത്രയും തന്നെ വോട്ട് മാത്രമേ നേടാന്‍ സാധിച്ചുള്ളു. എന്നാല്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് 11.3 ശതമാനമായി കുറഞ്ഞു.
എന്നാല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വർധിച്ച് വരുന്ന ഇസ്ലാമോഫോബിയ അടക്കം വോട്ടാക്കി മാറ്റി വരുന്ന തിരഞ്ഞെടുപ്പുകളില്‍ മുന്നേറാണ് ബി ജെ പി ശ്രമം. 2009 ലെ നിയമസഭാ മണ്ഡല പുനക്രമീകരണത്തില്‍ മധ്യതിരുവിതാംകൂറിലെ മൂവാറ്റുപുഴ ലോക്‌സഭാ സീറ്റും മറ്റ് അസംബ്ലി മണ്ഡലങ്ങളും ഇല്ലാതായി, അതേസമയം മുസ്ലീം ഭൂരിപക്ഷമുള്ള മലപ്പുറത്ത് നിന്ന് നാല് പുതിയ മണ്ഡലങ്ങൾ രൂപീകരിച്ചു.

സീറോ മലബാർ സഭയുമായി ബന്ധ സ്ഥാപിച്ച് ക്രിസ്ത്യന്‍ വോട്ടുബാങ്കിലേക്ക് കടന്ന് കയറാനാണ് ബി ജെ പി ശ്രമം. കേന്ദ്രഭരണത്തില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സഭയും ശ്രമിക്കുന്നു. ഭരണസിരാകേന്ദ്രമായ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണം ഉള്‍പ്പടേയുള്ളവ ബി.ജെ.പിയുടെ ശ്രമങ്ങൾക്ക് വീണ്ടും ശക്തിപകർന്നു. വാസ്തവത്തിൽ, ആർച്ച് ബിഷപ്പ് പാംപ്ലാനിയുടെ വാഗ്ദാനത്തിന് വളരെ മുമ്പുതന്നെ, കർദിനാൾ ജോർജ്ജ് ആലഞ്ചേരി 2016-ൽ ബിജെപി "തൊട്ടുകൂടാത്തവരല്ല" എന്ന് പ്രഖ്യാപിച്ചിരുന്നു.
പരമ്പരാഗതമായി കേരളത്തിലെ ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം യു ഡി എഫിന് പിന്തുണ നല്‍കി പോന്നവരാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് എത്തിച്ചതോടെയാണ് എല്‍ ഡി എഫിന് ഇതില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിച്ചത്. ബി ജെ പി കൂടി യു ഡി എഫ് വോട്ട് ബാങ്കിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുന്നത് അത് അവർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും. ചുരുക്കിപ്പറഞ്ഞാൽ, 2026-ൽ ഐക്യജനാധിപത്യ മുന്നണിയുടെ (യുഡിഎഫ്) പരാജയം ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം.
യു ഡി എഫിനെ പരാജയപ്പെടുത്തി ആദ്യം പ്രതിപക്ഷമായാല്‍ പിന്നീട് അധികാരത്തിലേക്കുള്ള വഴി എളുപ്പമാണെന്ന് ബി ജെപി കണക്ക് കൂട്ടുന്നു. യു ഡി എഫ് പോൾ ചെയ്ത വോട്ടുകളിൽ മാർക്‌സിസ്റ്റ് വിരുദ്ധ ബ്ലോക്കും ഉൾപ്പെടുന്നു, അതിൽ ഒരു ഭാഗം മേൽക്കൈ നേടിയാൽ സ്വാഭാവികമായും ബി ജെ പിയിലേക്ക് മാറും. കോൺഗ്രസിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ സഭയുടെ പിന്തുണയുള്ള 'കേരള കോൺഗ്രസ്' വിഭാഗങ്ങളും ബിജെപിക്കൊപ്പം ചേർന്നേക്കും.












Click it and Unblock the Notifications