കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സുമാരെ നിങ്ങൾ ഓസ്‌ട്രേലിയയിൽ ജോലി ആഗ്രഹിക്കുന്നോ ? ജോലി റെഡി; കേരളത്തിൽ നിന്നുളളവർക്ക് അവസരം

Google Oneindia Malayalam News

കൊച്ചി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ നഴ്‌സുമാർക്ക് ഓസ്‌ട്രേലിയയിൽ തൊഴിൽ അവസരം. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ ബിജു കുന്നുംപുറത്താണ് ആശുപത്രി മേഖലയിൽ ജോലി ചെയ്യാൻ സഹായിക്കുന്നത്. ഇതിന്റെ ഭാഗമായി പരിശീലന സ്ഥാപനവും ആരംഭിച്ചിരുന്നു.

പഠനം പൂർത്തിയാക്കിയ നഴ്‌സുമാർക്കാണ് ഇതിന് അവസരം ഉളളത്. ജോലി നേടാനായി ഇദ്ദേഹം ബ്രിഡ്ജിംഗ് കോഴ്‌സ് പരിശീലനം നൽകുന്നു. ഇതിലൂടെ ഇന്ത്യയിലെ നഴ്‌സുമാർക്ക് വലിയ അവസരമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഇതിലൂടെ , ഇന്ത്യ, ഫിലിപ്പീൻസ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 20,000 നഴ്സുമാരെ സഹായിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

job

എന്നാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ നഴ്‌സുമാർക്കാണ് അവസരം ലഭിക്കുക. മെൽബണിലാണ് ഇദ്ദേഹം ആദ്യമായി നൈപുണ്യ പരിശീലന സ്ഥാപനം ആരംഭിച്ചത്. അതേസമയം, ഈ വർഷം കടവന്ത്രയിലും സമാനമായ ഒരു സ്ഥാപനം തുടങ്ങാൻ ആലോചിക്കുന്നതായി ബിജു പറയുന്നു.

മലേഷ്യയിൽ നിന്ന് മെൽബണിലേക്ക് ബിജു തന്റെ ബിസിനസ്സ് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന്, മെൽബണിൽ ആശുപത്രിയുടെ റിക്രൂട്ട്‌മെന്റ് മേഖലയിൽ ജോലി ചെയ്യാൻ ഇദ്ദേഹത്തിന് അവസരം കിട്ടി. പിന്നാലെ ഇന്ത്യയിലെ നഴ്‌സുമാർക്ക് ഇവിടെ വലിയ അവസരമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ഇങ്ങനെയാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ നഴ്‌സുമാർക്ക് ഓസ്‌ട്രേലിയയിൽ തൊഴിൽ അവസരം എന്ന ആശയം മുന്നോട്ട് കൊണ്ടുവന്നത്.

കേരളത്തിൽ നിന്നുളള ചുരുക്കം ചില നഴ്‌സുമാർ മാത്രമാണ് പുറത്തയ്ക്ക് ജോലി ചെയ്യുതെന്ന് അദ്ദേഹം പറയുന്നു. 2002 - ൽ ഓസ്റ്റിൻ ഹോസ്പിറ്റലിൽ നഴ്‌സുമാർക്കുളള റിക്രൂട്ട്‌മെന്റ് നടന്നിരുന്നു. എന്നാൽ, കേരളത്തിൽ കുറച്ച് നഴ്‌സുമാർ മാത്രമാണ് ജോലിക്കായി എത്തിയത്. ഇതിന് പിന്നാലെ, കേരളത്തിൽ നിന്നുളള നഴ്‌സുമാർക്ക് അവസരം നൽകാൻ തീരുമാനിച്ചു. 2002 -ൽ തന്നെ കൊച്ചിയിൽ റിക്രൂട്ട്‌മെന്റ് കമ്പനി തുടങ്ങിയിരുന്നു. തുടർന്ന് കേരളത്തിലെ നഴ്സുമാരെ സ്റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയലേക്ക് അയച്ചു തുടങ്ങി.

എന്നാൽ, റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് നഴ്‌സുമാർ ഓസ്‌ട്രേലിയൻ ബ്രിഡ്ജിംഗ് പ്രോഗ്രാമിൽ പങ്കെടുക്കണം എന്ന നിബന്ധന ഉണ്ട്. ഇതിനായി നഴ്‌സുമാർക്ക് സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കി. നഴ്‌സുമാരെ ടെസ്റ്റ് ക്ലിയർ ചെയ്യാൻ ഈ ഇൻസ്റ്റിറ്റ്യൂട്ട് സഹായിക്കുന്നു. ഈ ഇൻസ്റ്റിറ്റ്യൂട്ട് വഴി നിരവധി നഴ്‌സുമാർ റിക്രൂട്ട് ചെയ്യപ്പെട്ടിരുന്നു. മിടുക്കരായ ഉദ്യോഗാർത്ഥികൾക്ക് സ്കോളർഷിപ്പുകളും നൽകുന്നതായി ബിജു പറയുന്നു.

അതേസമയം, കൊവിഡ് മഹാമാരിയ്ക്ക് ശേഷം ഓസ്‌ട്രേലിയയിൽ നഴ്‌സുമാരുടെ ആവിശ്യം വളരെ വലുതാണ്. ഓസ്‌ട്രേലിയയിൽ ജനറൽ നഴ്‌സിംഗിൽ ഡിപ്ലോമയുള്ള നഴ്‌സുമാരെയാണ് അംഗീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. ബിഎസ്‌സി ബിഎസ്‌സി ഉള്ള ഉദ്യോഗാർത്ഥികളെ മാത്രമേ അംഗീകരിക്കൂ. എന്നാൽ, പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ നിയോഗിക്കുന്നുണ്ട്. മൂന്ന് മാസത്തെ പ്രവർത്തി പരിചയം ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
kerala man helps to support job Opportunity in Australia for Financially Backward Nurses from Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X