കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ്, മാതൃഭൂമി, മീഡിയാവണ്‍; ബിജെപി നേതാക്കളെ ബഹിഷ്‌കരിച്ച് ചാനല്‍ ചര്‍ച്ചകളും

Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായ അക്രമമായിരുന്നു നടന്നത്. അക്രമസംഭവങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യപ്രവര്‍ത്തകര്‍ക്കെതിരേയും വലിയ തോതിലുള്ള അക്രമമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ നോക്കി പല മാധ്യമപ്രര്‍ത്തകരേയും തിരഞ്ഞുപിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ അക്രമിച്ചത്.

ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ പത്രപ്രവര്‍ത്തക യൂണിയന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ വിവിധ ചാനലുകള്‍ പ്രൈം ടൈം ചര്‍ച്ചയില്‍ നിന്നും ഇന്നെല ബിജെപി-ആര്‍എസ്എസ് നേതാക്കളെ ബഹിഷ്‌കരിച്ചു.. വിശദാംശങ്ങള്‍ ഇങ്ങനെ..

ഹര്‍ത്താലില്‍ അക്രമം

ഹര്‍ത്താലില്‍ അക്രമം

ബിജെപി-ആര്‍എസ്എസ് പിന്തുണയോടെ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മാധ്യപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രൈം ടൈം ചര്‍ച്ചയില്‍ നിന്ന് ബിജെപി-ആര്‍എസ്എസ് നേതാക്കളെ മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചത്.

നേതാക്കളെ പങ്കെടുപ്പിച്ചില്ല

നേതാക്കളെ പങ്കെടുപ്പിച്ചില്ല

എഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍, മാതൃഭൂമി ന്യൂസ് തുടങ്ങിയ ചനലുകളില്‍ ഇന്നലെ നടന്ന പ്രൈംടൈം ചര്‍ച്ചയില്‍ ബിജെപി നേതാക്കളെ പങ്കെടുപ്പിച്ചില്ല. ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ചാനലുകള്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നത്.

മീഡിയാ വണ്‍

മീഡിയാ വണ്‍

മറ്റു മാധ്യമങ്ങളൊന്നും ബിജെപി നേതാക്കള്‍ പങ്കെടുക്കാത്തിനെകുറിച്ച് വിശദീകരണം നല്‍കിയില്ലെങ്കിലും മീഡിയാ വണ്‍ തങ്ങളുടെ നിലപാട് പരസ്യമാക്കിയാണ് ചര്‍ച്ച ആരംഭിച്ചത്. സ്‌പെഷ്യല്‍ എഡിഷന്‍ എന്ന പ്രൈം ടൈം ചര്‍ച്ചയില്‍ തങ്ങള്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് മീഡിയാ വണ്‍ ചര്‍ച്ച ആരംഭിച്ചത്.

വാര്‍ത്താസമ്മേളനവും

വാര്‍ത്താസമ്മേളനവും

മാധ്യപ്രവര്‍ത്തര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല എന്നിവരുടെ വാര്‍ത്താസമ്മേളനമാണ് ബഹിഷ്‌കരിച്ചത്.

കെയുഡബ്ല്യൂജെ

കെയുഡബ്ല്യൂജെ

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയേറ്റ് പരിസരത്ത് കെയുഡബ്ല്യൂജെ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

പ്രതിഷേധാര്‍ഹം

പ്രതിഷേധാര്‍ഹം

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത് അത്യധികം പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍സംസ്ഥാന സമിതി പ്രസ്താവിച്ചു.

ഗുണ്ടായിസം

ഗുണ്ടായിസം

സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദനത്തിനിരയാവുന്നു, ക്യാമറയും ഫോണും വാഹനങ്ങളും തകര്‍ക്കപ്പെടുന്നു. ടെലിവിഷന്‍ ചാനലിന്റെ ഓഫീസ് തകര്‍ക്കുന്നു. ഇത് അങ്ങേയറ്റം ഗുണ്ടായിസമാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കുന്നു.

ആരുടെയും ശത്രുക്കളല്ല

ആരുടെയും ശത്രുക്കളല്ല

വാര്‍ത്ത ശേഖരിക്കാനെത്തുന്നവര്‍ ആരുടെയും ശത്രുക്കളല്ല. എന്താണ് സംഭവിക്കുന്നത് എന്നത് സമൂഹത്തെ അറിയിക്കാനുള്ള ജോലി ചെയ്യുക മാത്രമാണ്. സര്‍ക്കാരിനോടുള്ള രോഷം തീര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നു.

പൊലീസ് തയ്യാറാകണം

പൊലീസ് തയ്യാറാകണം

സമരം റിപ്പോര്‍ട്ടു ചെയ്യുന്നവര്‍ സമരക്കാരാല്‍ തന്നെ ആക്രമിക്കപ്പെടുന്നത് അതി വിചിത്രമായേ കരുതാനാവൂ. പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാകണം. അക്രമികളെ കര്‍ശനമായി നിയന്ത്രിക്കാന്‍ ശബരിമലകര്‍മ്മസമിതിയും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവരും തയ്യാറാവണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

English summary
kerala media channels boycott bjp rss leaders in prime time discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X