കേരളത്തിലെ പ്രമുഖമന്ത്രിയുടെ മകളെ ഒരു സംഘം തട്ടിക്കൊണ്ട് പോയി, മോചനദ്രവ്യം നല്‍കി രക്ഷിച്ചു?
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ മന്ത്രിയുടെ മകളെ ദില്ലിയില്‍ ഒരു സംഘം തട്ടിക്കൊണ്ട് പോയതായി വാര്‍ത്ത പ്രചരിയ്ക്കുന്നു. മന്ത്രിയുടെ കൗമാരക്കാരിയായ മകളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പ്രചാരണം. മന്ത്രിയും കേരളത്തിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് അതീവ രഹസ്യമായി മോചന ദ്രവ്യം നല്‍കി പെണ്‍കുട്ടിയെ മോചിപ്പിച്ചുവത്രേ. മംഗളം പത്രമാണ് ഇത്തരമൊരു വാര്‍ത്ത നല്‍കിയത്.
കൈരളി ഓണ്‍ലൈന്‍ ഉള്‍പ്പടെയുള്ളവയും മംഗളത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം സത്യമാണോ എന്നത് ഇതുവരേയും വ്യക്തമല്ല. എന്നിരുന്നാലും മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത ഇങ്ങനെയാണ്.

വിവരം ലഭിച്ചു
ദില്ലിയില്‍ പഠിയ്ക്കുന്ന മന്ത്രിയുടെ മകളെ കാണാനില്ലെന്ന് തിരുവനന്തപുരത്താണ് ആദ്യം വിവരം ലഭിച്ചത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണോ എന്നറിയാത്തതിനാല്‍ നീക്കങ്ങള്‍ അതീവ രഹസ്യമായിരുന്നു. മാധ്യമങ്ങള്‍ ഇക്കാര്യം അറിയാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു

ഐപിഎസ് ഉദ്യോഗസ്ഥന്‍
മന്ത്രിയുടെ വിശ്വസ്തനായ ഐപിഎസ് ഉദ്യോഗസ്ഥനാണ് കാര്യങ്ങള്‍ നീക്കിയത്. പൊലീസില്‍ പരാതിപ്പെടാന്‍ ആദ്യം തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആ നീക്കം ഉപേക്ഷിച്ചു.

നേരിട്ട്
മന്ത്രിയും ഐപിഎസ് ഉദ്യോഗസ്ഥനും കുട്ടിയെ തട്ടിക്കൊണ്ട് പോയവരുമായി നേരിട്ട് സംസാരിച്ച് വന്‍ തുക മോചന ദ്രവ്യം നല്‍കി മോചിപ്പിച്ചുവെന്നാണ് പ്രചാരണം.

തട്ടിക്കൊണ്ട് പോയവര്‍
തട്ടിക്കൊണ്ട് പോയവരെപ്പറ്റി വ്യക്തമായ ധാരണ പെണ്‍കുട്ടിയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് കേള്‍ക്കുന്നത്

പരാതിയ്ക്കില്ല
മന്ത്രി പരാതിയ്ക്കും കേസിനും പോകുന്നില്ലെന്നും പത്രവാര്‍ത്തയില്‍ പറയുന്നു.












Click it and Unblock the Notifications