Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസത്തിന്റെ കേരള മാതൃക; പ്രശംസിച്ച് രാജസ്ഥാന്‍, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിമാര്‍

തിരുവനന്തപുരം: കേരള വിദ്യാഭ്യാസ മാതൃകയെ പ്രകീര്‍ത്തിച്ച് രാജസ്ഥാന്‍, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിമാര്‍. തിരുവനന്തപുരം ആര്‍ട്‌സ് & ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന കേരള സ്‌കൂള്‍ എഡ്യൂക്കേഷന്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രിമാരുടെ പ്രശംസ. വിദ്യാഭ്യാസ കാര്യത്തില്‍ കേരളത്തിന് മഹത്തായ പാരമ്പര്യം ഉണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത് കെസര്‍ക്കര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിരവധി പേര്‍ മലയാളികള്‍ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള വിദ്യാഭ്യാസ മാതൃകയെ മഹാരാഷ്ട്ര ഉറ്റു നോക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പ് വരുത്താന്‍ കേരളത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

kerala

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ വര്‍ധിക്കുന്നത് മികച്ച കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ വിദ്യാഭ്യാസ നയം മഹാരാഷ്ട്ര വിദ്യാഭ്യാസ മേഖലയ്ക്ക് ചില മാതൃകകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് സാങ്കേതിക വിദ്യാഭ്യാസത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ബുലാകി ദാസ് കല്‍കയും കേരള വിദ്യാഭ്യാസ മേഖലയെ പ്രശംസിച്ചു. വിദ്യാഭ്യാസ കാര്യത്തില്‍ കേരളവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ രാജസ്ഥാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് രാജസ്ഥാന്‍ നല്‍കുന്ന ഊന്നല്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് രാജസ്ഥാന്‍ നല്‍കുന്ന പ്രധാന്യവും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കേരളത്തിന് വിയോജിപ്പിന്റെ മേഖലകള്‍ ഉണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരള സ്‌കൂള്‍ വിദ്യാഭ്യാസ കോണ്‍ഗ്രസിന്റെ ഭാഗമായി 'ദേശീയ വിദ്യാഭ്യാസ നയവും സംസ്ഥാനങ്ങളും 'എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ നയം അതേപടി കേരള സാഹചര്യത്തില്‍ നടപ്പാക്കാന്‍ പ്രയാസമുണ്ട്.ഈ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിര്‍ബന്ധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അത്തരം സാഹചര്യം സംജാതമാകുന്ന അവസ്ഥ വന്നാല്‍ ഓരോ പ്രശ്‌നത്തേയും അടിസ്ഥാനമാക്കി മാത്രമേ പ്രതികരിക്കാനാകൂ എന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

സമാനമായ ആശങ്ക രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. ബുലാകി ദാസ് കല്ലയും പങ്കുവെച്ചു. കേന്ദ്രീകരണത്തില്‍ ആശങ്കയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ രഹസ്യ അജണ്ടയുണ്ടോ എന്ന ആശങ്കയും വ്യാപകമായി ഉണ്ട്. നിര്‍ദേശങ്ങള്‍ നല്‍കുക എന്നതിനപ്പുറം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ല.

പാഠപുസ്തകങ്ങളില്‍ മതേതര ആശയങ്ങള്‍ നിലനിര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഒരു രാജ്യമെന്ന നിലയ്ക്ക് മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ഏകീകൃത വിദ്യാഭ്യാസ നയം ഉണ്ടാകുന്നത് നല്ലതാണ് എന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത് കെസര്‍കര്‍ പറഞ്ഞു. ഘടനാപരമായ മാറ്റങ്ങള്‍ നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+