
വേഗപ്പൂട്ടില്ല, ലേസര്‍ ലൈറ്റുകളും സ്പീക്കറുകളും; സർവത്ര നിയമലംഘനമെന്ന് മോട്ടോർ വകുപ്പ്, നടപടി
വടക്കഞ്ചേരി അപകടത്തിന് പിന്നാലെ പരിശോധന കർശനനമാക്കി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളിൽ എംവിഡി പരിശോധന നടത്തി. അനധികൃത ലൈറ്റും ശബ്ദ സംവിധാനവും എയർഹോണുകളും ഘടിപ്പിച്ച ഇതര സംസ്ഥാന ബസുകൾക്കെതിരെയും നടപടിയെടുത്തു.
എറണാകുളം കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയാണ് നടപടി ഉണ്ടായത്. ഈ ബസുകളിൽ വേഗപ്പൂട്ട് വിച്ഛേദിച്ചിട്ടിരിക്കുന്നതായി മോട്ടോർ വകുപ്പ് കണ്ടെത്തി. നികുതി അടയ്ക്കാതെ യാത്ര ചെയ്ത ബസുകൾക്കെതിരെയും വകുപ്പ് നടപടിയെടുത്തു.
മിക്ക ബസുകളിലും ശബ്ദ കൂടുതലുള്ള എയര്‍ഹോണുകള് ഘടിപ്പിച്ചിട്ടുണ്ടെന്നും സംഘം കണ്ടെത്തി. ചിലത് നമ്പർ പ്ലേറ്റുകൾ മറച്ച നിലയിലായിരുന്നു.
ലേസര്‍ ലൈറ്റുകളും ഭീമന്‍ സബ് വൂഫറുകളും സ്മോക് മെഷീനുകളും ഉൾപ്പടെ പല ബസുകളിൽ നിന്നും കണ്ടെത്തി. ഇവ പൂര്‍ണമായും യാത്ര കഴിയുന്നുടനെ നീക്കം ചെയ്യാനാണ് നിർദേശം.
സെന്‍സസ് വൈകിക്കുന്നത് ഇതിന് വേണ്ടി; എണ്ണിയെണ്ണി കാരണം പറഞ്ഞ് എംഎ ബേബി
കുറ്റക്കാർക്കെതിരെ മോട്ടോർ വകുപ്പ് പിഴ ചുമത്തി. കുറ്റം ഇനിയും ആവർത്തിച്ചാൽ ഫിറ്റ്നസ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനമൊട്ടാകെ നടത്തിയ കർശന പരിശോധനയിൽ വ്യാപകമായ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് മോട്ടോർ വകുപ്പ് അറിയിച്ചു. അതേസമയം നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് എടുക്കുന്നത് സഹായകരമായ നിലപാടാണെന്ന് ഒരു വിഭാഗം ബസുടമകൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
കളര്‍ കോഡ് പാലിക്കാതെയും നിരോധിത ലൈറ്റുകള്‍ ഫിറ്റ് ചെയ്തും ഓടുന്ന ബസുകളെ മാത്രമാണ് ആളുകൾക്ക് വേണ്ടതെന്നും നിയമം പാലിക്കുന്ന ബസുകാരെ ആർക്കും വേണ്ടന്നും ഇവർ പറഞ്ഞു. അരാധക പിന്തുണയുള്ള ബസുകൾ ഒരുപാടുണ്ട്. ഇതെല്ലാം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട് എന്നാൽ മോട്ടോർ വകുപ്പ് വേണ്ട നടപടികൾ എടുക്കാറില്ലന്നും ഇവർ ആരോപിക്കുന്നു.
അതേസമയം വടക്കഞ്ചേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഹൈക്കോടതിയിൽ ഹാജരായി വിശദീകരണം നൽകിയിരുന്നു. ബസുകൾ റോഡുകളിൽ ഉണ്ടാക്കുന്ന അപകടങ്ങൾ വർധിച്ചുവരികയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കർശന നടപടികൾ വിഷയത്തിൽ സ്വീകരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഹൈക്കോടതിയിൽ അറിയിച്ചു. പിന്നാലെയാണ് സ്വകാര്യ ബസുകളിലടക്കം മോട്ടോർ വകുപ്പ് പരിശോധന കർശനമാക്കിയത്
ടാർഗെറ്റ് ഇല്ലെങ്കിൽ ഷോക്ക്, വെള്ളമില്ല, ഭക്ഷണമില്ല; മ്യാൻമാർ കമ്പനി കുടുക്കിയ ഇന്ത്യക്കാരുടെ ജീവിതം