ഗതാഗത നിയമം ലംഘിച്ചാല്‍ പച്ചക്കറി തോട്ടം, വെള്ളമടിച്ചാല്‍ കാടുവെട്ടല്‍; ഇത് താന്‍ടാ പോലീസ്

  • By: Nihara
Subscribe to Oneindia Malayalam

കണ്ണൂര്‍: വ്യത്യസ്തമായ ആശയങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഏറെ പ്രസിദ്ധമാണ് കേരള പോലീസ്. ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്ക് പലയിടത്തും പലതരം ശിക്ഷാരീതിയാണ് നല്‍കി വരുന്നത്. അമിതവേഗത, റോഡ് സുരക്ഷാ നിയമലംഘനം, മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യത്യസ്ത ശിക്ഷ നല്‍കി ശ്രദ്ധേയമായിരിക്കുകയാണ് കണ്ണൂരിലെ ചക്കരക്കല്ല് പോലീസ് സ്‌റ്റേഷന്‍. ഗതാഗത നിയമം ലംഘിച്ചാല്‍ പിഴ പച്ചക്കറി കൃഷിയും കഞ്ചാവ് ഉപയോഗത്തിന് പുസ്തകവായനയും നിര്‍ബന്ധം. ഷെയറിട്ട് വെള്ളമടിച്ച് പിടിച്ചാല്‍ കാടുവെട്ടല്‍ ഉറപ്പ്.

നാട്ടുകാര്‍ക്ക് മുന്നില്‍ തുണി പൊക്കിക്കാണിക്കുന്ന മധ്യവയ്‌സകനെ ആക്ഷന്‍ ഹീറോ ബിജു കീഴടക്കിയ വഴി ആരും മറന്നിട്ടുണ്ടാവില്ല. കേരളത്തിലെ എസ്‌ഐമാരുടെ ഹീറോ ഇപ്പോള്‍ ബിജുവാണ്. പെറ്റി കേസുകളുമായി സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് കാശടച്ച് ഒതുക്കി തീര്‍ക്കാന്‍ പറ്റാത്ത എട്ടിന്റെ പണിയാണ് കൊടുക്കുന്നത്. അമിത വേഗത്തിലും ഹെല്‍മറ്റ് ധരിക്കാതെയും ട്രാഫിക് പോലീസിന്റെ പിടിയില്‍ കുടുങ്ങുന്ന ന്യൂജന്‍ പിള്ളേര്‍ക്ക് കൊടുക്കുന്ന പണിയും പുത്തനാണ്. ഇമ്പോസിഷന്‍ ഒക്കെ ഇപ്പോ ഔട്ട് ഓഫ് ഫാഷനായി.

vegetables

പെറ്റി കേസുകളില്‍ പിടിക്കപ്പെട്ട് സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഒരു പാക്കറ്റ് പച്ചക്കറി വിത്ത് കൊടുക്കും. വീട്ടില്‍ പച്ചക്കറി തോട്ടം ഉണ്ടാക്കി ആഴ്ചയില്‍ വാട്‌സാപിലൂടെ ഫോട്ടോ അയച്ചു കൊടുക്കാനാണ് ഇപ്പോള്‍ നിര്‍ദേശിക്കുന്നത്. പച്ചക്കറി വിത്തും വാങ്ങി മുങ്ങാമെന്നു കരുതിയാല്‍ തെറ്റി. വിത്ത് നട്ട് വിളവെടുക്കുന്നത് വരെ ഓരോ ഘട്ടത്തിന്റെയും ഫോട്ടോ എസ് ഐയ്ക്ക് അയച്ചുകൊടുക്കണം. ഫോട്ടോ കിട്ടിയില്ലെങ്കില്‍ പോലീസ് വീട്ടിലേക്ക് അന്വേഷിച്ചു വരും. കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാലും കിട്ടും എട്ടിന്റെ പണി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട പുസ്തകം നല്‍കും. ഇതു വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതി നല്‍കണം.

English summary
Kerala police is always given variey punishment for those who violates traffic rules. The violators will get vegetable seeds for making a kitchen garden.
Please Wait while comments are loading...