ക്ലോറോഫോം ഉപയോഗിച്ച് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന യാചകസംഘം പോലീസ് പിടിയില്‍

  • By: Nihara
Subscribe to Oneindia Malayalam

കൊച്ചി: ക്ലോറോഫോം ഉപയോഗിച്ച് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന യാചകസംഘത്തെ കൊച്ചിയില്‍ വച്ച് പോലീസ് പിടികൂടി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. പള്ളുരുത്തി കല്ലുചിറയില്‍ അന്‍വര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് 3 ആന്ധ്രാപ്രദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 4 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിനാണ് ഇവര്‍ പിടിയിലായത്

നവംബര്‍ 19 നാണ് സംഭവം നടന്നത്. അന്‍വറിന്റെ വീട്ടിലെത്തിയ ആന്ധ്രാ സ്വദേശി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന ഇളയ കുട്ടിയുടെ കൈയില്‍ പിടിച്ചു വലിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ട് സഹോദരി വന്നതോടെ ഇവര്‍ വീട്ടില്‍ നിന്നും ഓടിപ്പോയി. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.

children

ചൊവ്വാഴ്ച പള്ളുരുത്തി എംഎല്‍എ റോഡില്‍ സംശയ സാഹചര്യത്തില്‍ കണ്ട ഇവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ക്ലോറോഫോം അടക്കമുള്ള സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അന്‍വറിന്റെ മകള്‍ ഇവരെ തിരിച്ചറിഞ്ഞതോടെയാണ് അന്‍വര്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതികളെ പോലീസ് റിമാന്‍ഡ് ചെയ്തു.

English summary
Kochi Police arrested 3 kidnappers here on Tuesday. Police find chloroform from their bag.
Please Wait while comments are loading...