ഓണം ബംബർ: വിജയികൾക്ക് 25 കോടി ലഭിക്കില്ലേ? നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയുടെ പരാതി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബർ സമ്മാനം ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണ് എന്നും സമ്മാനം നൽകരുതെന്നും തമിഴ്നാട് സ്വദേശിയുടെ പരാതി. കേരള സംസ്ഥാന ലോട്ടറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ പാടില്ലെന്നാണ് നിയമം.
എന്നാൽ ഒന്നാം സമ്മാനർഹമായ ലോട്ടറി കേരളത്തിലെ ഏജൻസിയിൽ നിന്ന് കമ്മീഷൻ വ്യവസ്ഥയിലെടുത്ത് തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽ വിറ്റ ടിക്കറ്റിൽ ഉൾപ്പെട്ടതാണെന്നും ബ്രിന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഉടമ ഡി അൻപുറോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നൽകിയ പരാതിയിൽ പറയുന്നു.

ഇത്തവണത്തെ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ വിനിയോഗിക്കണമെന്നും അൻപുറോസ് ആവശ്യപ്പെട്ടു. കരിഞ്ചന്തയിൽ വിൽപന നടത്തിയ വ്യക്തികൾക്ക് ഉൾപ്പെടെയാണ് സമ്മാനം ലഭിച്ചതെന്നും പരാതിയിൽ പറയുന്നതായി മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ മേൽവിലാസക്കാർക്ക് സമ്മാനം ലഭിച്ചാൽ അത് പരിശോധിക്കുന്നതിനായി ലോട്ടറി വകുപ്പിൽ പ്രത്യേക സമിതിയുണ്ടെന്നും ആ നടപടി ക്രമം പൂർത്തി ആക്കിയ ശേഷം മാത്രമേ സമ്മാനം നൽകൂ എന്നും ലോട്ടറി അധികൃതർ അറിയിച്ചു. കേരളത്തിലെ ലോട്ടറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ അനുമതിയില്ല. കേരളത്തിലെത്തി മറ്റ് സംസ്ഥാനക്കാർ ലോട്ടറി വാങ്ങിച്ചാൽ അത് തടയാൻ ആവില്ലെന്നും അധികൃതർ പറയുന്നു.
സ്വാമിനാഥൻ, പണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവ്ര ചേർന്നാണ് ടിക്കറ്റ് എടുത്തത്. വാളയാറിൽ അപകടത്തിൽ പരിക്കേറ്റ കിടക്കുന്ന സുഹൃത്തിനെ കണ്ട് തിരിച്ചുവരുന്നതിനിടയിലാണ് ടിക്കറ്റെടുത്ത്. മൂന്ന് ടിക്കറ്റുകളായിരുന്നു എടുത്തത്. ഫലം പ്രഖ്യാപിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് ഫലം നോക്കിയതെന്നും സ്വാമിനാഥൻ പറഞ്ഞിരുന്നു. ഓൺലൈനിലൂടെ ആയിരുന്നു ഫലം അറിഞ്ഞത്.
ഏജന്റ് കമ്മീഷനും നികുതിയും കുറച്ച് 15.75 കോടി രൂപയാണ് ഒന്നാം സമ്മാനർഹമായ വ്യക്തിക്ക് ലഭിക്കുക. സർ ചാർജും സെസും കൂടി 2.86 കോടി രൂപ ഇതിൽ നിന്ന് വീണ്ടും അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന് ലഭിക്കുക.












Click it and Unblock the Notifications