കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് മര്‍ദ്ദിച്ചു; എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍'

Google Oneindia Malayalam News

തിരുവനന്തപുരം: കേരള പോലീസിനെതിരെ ഗുരുതരമായ ആരോപണവുമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മണ്ണഞ്ചേരിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ ഫിറോസ് എന്ന 25കാരനാണ് മര്‍ദ്ദനമേറ്റത്. പോലീസുകാര്‍ ക്രൂരമായിട്ടാണ് മര്‍ദ്ദിച്ചതെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

ഡിവൈഎസ്പി ഓഫീസില്‍ ക്യാമറയുള്ളതിനാല്‍ എആര്‍ ക്യാമ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് ഇരുട്ടിലേക്ക് മാറ്റി നിര്‍ത്തിയാണ് അടിച്ചത്. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു പോലീസുകാരുടെ മര്‍ദ്ദനം. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്നും പോലീസുകാര്‍ ഭീഷണിപ്പെടുത്തിയത്രെ. ഫിറോസ് ഗുരുതരാവസ്ഥയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രം പോകാത്ത അവസ്ഥയിലാണുള്ളത്. മറ്റു ശാരീരിക പ്രശ്‌നങ്ങളും ഫിറോസ് അനുഭവിക്കുന്നുണ്ടെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

p

പോലീസ് സേനയില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍എസ്എസ് അജണ്ടകള്‍ക്ക് പോലീസ് സൗകര്യം ഒരുക്കുകയാണ്. സഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് ആരാണെന്ന് പോലീസ് കണ്ടെത്തട്ടെ. ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും അപലപനീയമാണ്. എസ്ഡിപിഐ സംസ്ഥാന ഭാരവാഹിയായ കെഎസ് ഷാനെ കൊലപ്പെടുത്തിയതിലൂടെ വര്‍ഗീയ കലാപത്തിന് കോപ്പു കൂട്ടുകയാണ് ആര്‍എസ്എസ്.

നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം...നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം...

സമാധാന ശ്രമങ്ങളോട് എസ്ഡിപിഐ സഹകരിക്കും. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ട സാലിം എന്ന മുതിര്‍ന്ന പ്രവര്‍ത്തകനെ പോലീസ് പിടിച്ചുകൊണ്ടുപോയിരിക്കുകയാണ്. പോലീസിന്റെ പ്രവര്‍ത്തന രീതി സംശയം ജനിപ്പിക്കുന്നതാണ്. ഷാന്‍ കൊലപാതകത്തില്‍ പോലീസ് തയ്യാറാക്കിയ പ്രതിപ്പട്ടിക പലരെയും രക്ഷപ്പെടുത്താന്‍ വേണ്ടിയാണ്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി പക്ഷപാതപരമായിട്ടാണ് പെരുമാറുന്നത്.

കശ്മീര്‍ അടിമുടി മാറുന്നു; 7 മണ്ഡലങ്ങള്‍ കൂടും, പട്ടിക വര്‍ഗത്തിന് സംവരണം, പ്രതിഷേധിച്ച് പാര്‍ട്ടികള്‍കശ്മീര്‍ അടിമുടി മാറുന്നു; 7 മണ്ഡലങ്ങള്‍ കൂടും, പട്ടിക വര്‍ഗത്തിന് സംവരണം, പ്രതിഷേധിച്ച് പാര്‍ട്ടികള്‍

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വല്‍സന്‍ തില്ലങ്കേരി ഷാന്റെ കൊലപാതകം നടക്കുന്നതിന് മുമ്പ് ആലപ്പുഴയിലുണ്ടായിരുന്നു. പല കപാലക്കേസുകളിലും പ്രതിയായ വല്‍സല്‍ തില്ലങ്കേരി സ്ഥലത്തുണ്ടായത് ഗൗരവത്തോടെ കാണണം. വ്യത്യസ്ത മതവിഭാഗങ്ങളെ ശിഥിലീകരിക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. ഷാന്‍ വധക്കേസിലെ രണ്ടു പ്രതികളെ ആര്‍എസ്എശ് ശാഖയില്‍ നിന്നാണ് പിടികൂടിയത്. ശാഖകള്‍ ആയുധ പരിശീലനത്തിന് വേണ്ടിയാണ്. ഇങ്ങോട്ട് തല്ലാന്‍ വന്നാല്‍ കൈ പിടിക്കും. കവിള്‍ കാണിച്ചുകൊടുക്കില്ല. സ്വയം പ്രതിരോധം തെറ്റല്ല. അത് ഏതൊരാളും ചെയ്യുന്നതാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

Recommended Video

cmsvideo
ആലപ്പുഴ കൊലപാതകങ്ങളില്‍ വത്സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണം; എസ്ഡിപിഐ

വല്‍സന്‍ തില്ലങ്കേരിക്ക് അഡ്വ. ഷാന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസവും എസ്ഡിപിഐ ആരോപിച്ചിരുന്നു. എന്നാല്‍ സംഘടനാ പരിപാടികളില്‍ പങ്കെടുക്കാനാണ് ആലപ്പുഴയില്‍ പോയതെന്നാണ് വല്‍സന്‍ തില്ലങ്കേരി പ്രതികരിച്ചത്.

English summary
Kerala Police Cruelly Beaten SDPI Worker For Chanting Jai Sri Ram; Alleged State President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X