കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാവണമെടാ പോലീസ്, സോഷ്യൽ മീഡിയയിൽ വൈറലായി കേരള പോലീസിന്റെ കൊറോണ നൃത്തം!

Google Oneindia Malayalam News

തിരുവനന്തപുരം: പലപ്പോഴും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ടെങ്കിലും കേരള പോലീസിന്റെ ചില ഇടപെടലുകള്‍ കയ്യടി വാങ്ങാറുമുണ്ട്. കൊറോണക്കാലത്ത് കേരള പോലീസിന്റെ നൃത്തമാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. കൊറോണ പടരുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ബ്രേക്ക് ദ ചെയിന്‍ എന്ന പേരില്‍ പ്രത്യേക ക്യാംപെയ്‌ന് തുടക്കമിട്ടിട്ടുണ്ട്.

Recommended Video

cmsvideo
കൊറോണയ്ക്ക് വ്യാജ ചികിത്സ നടത്തിയ മോഹനന്‍ വൈദ്യര്‍ കുടുങ്ങി | Oneindia Malayalam

കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതിലൂടെ കൊറോണ പടരുന്നത് തടയാം എന്ന സന്ദേശമാണ് ഈ ക്യാംപെയ്‌നിലൂടെ പ്രചരിപ്പിക്കുന്നത്. മന്ത്രിമാരില്‍ നിന്ന് തുടങ്ങി സോഷ്യല്‍ മീഡിയ ഒന്നാകെ ഈ ക്യാംപെയ്ന്‍ ഏറ്റെടുത്തിരിക്കുകയാണ്. അതിനിടെയാണ് കൊറോണ ബോധവല്‍ക്കരണത്തിന് വേണ്ടി പോലീസുകാര്‍ നൃത്തം ചെയ്തിരിക്കുന്നത്.

dance

അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നഞ്ചിയമ്മ പാടിയ കെലക്കാത്ത സന്ദനമരം വേഗ വേഗ പൂത്തിരിക്ക് എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് പോലീസുകാര്‍ ചുവട് വെയ്ക്കുന്നത്. ഇത് സാധാരണ ഡാന്‍സല്ല. കൊവിഡ് ബോധവല്‍ക്കരണത്തിനായുളള നൃത്തമാണ്. കൊറോണയെ പ്രതിരോധിക്കാന്‍ കൈകള്‍ എങ്ങനെ വൃത്തിയായി കഴുകണം എന്നാണ് നൃത്തത്തിലൂടെ പോലീസുകാര്‍ കാണിച്ച് തരുന്നത്.

കൈ കഴുകുന്നതിന്റെ ഓരോ രീതിയും നൃത്തത്തിലൂടെ അവതരിപ്പിച്ച് കാണിക്കുകയാണ്. പ്രവര്‍ത്തിക്കാം നമുക്കൊരുമിച്ച്, പരിഭ്രാന്തിയല്ല ജാഗ്രതയാണ് ആവശ്യം കേരളാ പോലീസ് ഒപ്പമുണ്ട് എന്ന കുറിപ്പിനൊപ്പമാണ് കേരള പോലീസ് ഫേസ്ബുക്കില്‍ ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. എല്ലാ പോലീസുകാരും മാസ്‌ക് ധരിച്ചിട്ടുണ്ട്. രതീഷ് ചന്ദ്രന്‍, ഷിഫിന്‍ സി രാജ്, അനൂപ് കൃഷ്ണ വിവി, ജഗത് ചന്ദ് ബി, രാജീവ് സിപി, ഹരിപ്രസാദ് എംവി എന്നീ പോലീസുകാരാണ് വീഡിയോയില്‍ നൃത്തം ചെയ്യുന്നത്.

കേരള പോലീസിന്റെ കൊറോണ നൃത്തം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസമാകുന്നു. 18,011 പേരാണ് കൊറോണ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലുളളത്. 17743 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 268 പേരാണ് ആശുപത്രികളിലുളളത്. പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് 5372 പേരാണ്.

കൊവിഡോടു കൂടി ലോകം അവസാനിക്കില്ല, വിദേശികളോട് ചെയ്യുന്നത് നാണംകെട്ട പണിയെന്ന് മുഖ്യമന്ത്രി!കൊവിഡോടു കൂടി ലോകം അവസാനിക്കില്ല, വിദേശികളോട് ചെയ്യുന്നത് നാണംകെട്ട പണിയെന്ന് മുഖ്യമന്ത്രി!

കൊറോണ ഇറാനിലെ ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കാം! നടുക്കുന്ന മുന്നറിയിപ്പ് പുറത്ത്!കൊറോണ ഇറാനിലെ ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കാം! നടുക്കുന്ന മുന്നറിയിപ്പ് പുറത്ത്!

ആലുവ സ്റ്റേഷനിൽ 3 മണിക്കൂർ ചോദ്യം ചെയ്യൽ, താൻ പറഞ്ഞിട്ടല്ല ഒന്നും എന്ന് രജിത് കുമാർ, ജാമ്യം!ആലുവ സ്റ്റേഷനിൽ 3 മണിക്കൂർ ചോദ്യം ചെയ്യൽ, താൻ പറഞ്ഞിട്ടല്ല ഒന്നും എന്ന് രജിത് കുമാർ, ജാമ്യം!

English summary
Kerala Police's dance video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X