കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി പറയാനും എടിഎമ്മുകള്‍ വരുന്നു....

പൊതുജനങ്ങളില്‍ നിന്നു പരാതികള്‍ സ്വീകരിക്കാനായി പൊതു സ്ഥലങ്ങളില്‍ പ്രത്യേക കിയോസ്കുകള്‍ സ്ഥാപിക്കാന്‍ കേരള പോലീസ് പദ്ധതി തയാറാക്കുന്നു.

Google Oneindia Malayalam News

കോഴിക്കോട്: എടിഎമ്മുകള്‍ക്കു മുന്നില്‍ കാശിനായി ജനങ്ങള്‍ ക്യൂ നില്‍ക്കുകയാണ്. കാശില്ലാത്ത എടിഎമ്മുകളെ പ്രാകിപ്പോകുന്ന സാഹചര്യം. എന്നാല്‍ പരാതി പരിഹാരത്തിനായി എടിഎമ്മുകളില്‍ എത്തുന്ന കാലം വിദുരമല്ല.

ഓട്ടോമാറ്റിക് ടെല്ലര്‍ മിഷന്‍ എന്ന എടിഎമ്മുകളില്‍ പരാതികള്‍ സ്വീകരിക്കില്ലെങ്കിലും എടിഎം മാതൃകയില്‍ കിയോസ്കുകള്‍ സ്ഥാപിച്ചു പരാതികള്‍ സ്വീകരിക്കാനുള്ള സംവിധാനമാെരുക്കാനുള്ള തയാറെടുപ്പിലാണ് കേരള പോലീസ്.

കേരള പോലീസ് ആരംഭിക്കാനിരിക്കുന്ന വെര്‍ച്വല്‍ പോലീസ് സ്റ്റേഷന്‍ പദ്ധതിയിലൂടെ ഇനി ജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനിലെത്താതെ തന്നെ പരാതികള്‍ നല്‍കാം. ഓണ്‍ലൈന്‍ വഴി പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്. അതിനു പുറമെയാണു പൊതു സ്ഥലങ്ങളില്‍ പരാതികള്‍ സ്വീകരിക്കാനുള്ള കിയോസ്കുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.

കണ്ണുരുട്ടലില്ല.... കാത്തു നില്‍പ്പില്ല....

കേരളത്തിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളായെങ്കിലും സാധാരണക്കാര്‍ക്ക് ഇപ്പോഴും സ്റ്റേഷനിലെത്തി പരാതികള്‍ നല്‍കാന്‍ മടിയാണ്. അതിനാല്‍ത്തന്നെ പല കുറ്റകൃത്യങ്ങളും പരാതികളാകാതെ മാഞ്ഞു പോകുന്നു. സ്റ്റേഷനിലെത്തി പരാതി നല്‍കാനുള്ള മടി കാരണം സ്ത്രീകള്‍ പലപ്പോഴും തങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ പരാതിപ്പെടാറില്ലെന്നു പോലീസ് തന്നെ സമ്മതിക്കുന്നു.

പരാതി സ്വീകരിക്കുന്ന എടിഎം

എടിഎം കിയോസ്കുകളുടെ രൂപം മാത്രമേ വെര്‍ച്വല്‍ പോലീസ് സ്റ്റേഷനുണ്ടാകൂ. അല്ലാതെ എടിഎമ്മുമായി യാതൊരു ബന്ധവുമില്ല. ആദ്യഘട്ടത്തില്‍ പ്രധാന പട്ടണങ്ങളിലും തുടര്‍ന്നു സംസ്ഥാന വ്യാപകമായും ഇത്തരം കിയോസ്കുകള്‍ സ്ഥാപിക്കാനാണു പദ്ധതിയെന്നു പോലീസ് മേധാവി ലോകനാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. പരാതി സ്വീകരിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന കിയോസ്കുകളുടെ മാതൃക കഴിഞ്ഞ ദിവസം ദില്ലിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ശരിക്കും ഒരു പോലീസ് സ്റ്റേഷന്‍ തന്നെ

പോലീസ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങളെല്ലാം കിയോസ്കുകളിലും സാധ്യമാകും. പരാതികള്‍ ടൈപ് ചെയ്ത് അയക്കുന്നതിനൊപ്പം ശബ്ദവും വീഡയോയും റെക്കോഡ് ചെയ്ത് അയക്കാനുള്ള സൗകര്യവമുണ്ടാകും. പരാതികള്‍ അയക്കുന്ന ആളിന്‍റെ ഫോട്ടോ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കു ലഭിക്കും. ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥനുമായി നേരിട്ടു ചാറ്റ് ചെയ്യുകയുമാകാം. നല്‍കിയ പരാതികളുടെ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.

നിയമ ഭേദഗതി വേണം...

പരാതികള്‍ നല്‍കാനും സ്വീകരിക്കാനും സാധിക്കുമെങ്കിലും ഈ പരാതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തേണ്ടിവരും. ഇക്കാര്യം പരിഗണനയിലാണെന്നും പോലീസ് മേധാവി വ്യക്തമാക്കി.

കിയോസ്ക് വഴി വിവരങ്ങളും ലഭിക്കും

പരാതികള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്നതിനു പുറമേ വാര്‍ത്തകള്‍, ട്രാവല്‍ ടിപ്സ്, ട്രാഫിക് ബോധവത്കരണവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍, പോലീസുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍, ക്രൈം സ്റ്റാറ്റിറ്റിക്സ് എന്നിവയും കിയോസ്കുകള്‍ വഴി ലഭ്യമാകും.

English summary
Kerala police had a plan to start kiosks like ATM in cities to receive complaints from the public. Public can file their complaints with out approaching the police stations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X