Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. കാലവര്‍ഷം തുടങ്ങിയതോടെ സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കും എന്നാണ് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു മണിക്കൂറിനുള്ളില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനെയാണ് അതിതീവ്ര മഴ എന്ന് വിളിക്കുന്നത്. ബാക്കിയുള്ള എല്ലാ ജില്ലകളിലും ഇന്ന് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടാണ്. ഒരു മണിക്കൂറിനുള്ളില്‍ 115.6 മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന, ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെ ആണ് ഓറഞ്ച് അലര്‍ട്ട് എന്നുള്ളതുകൊണ്ട് വ്യക്തമാക്കുന്നത്.

Kerala Rain

അതേസമയം നാളെ സംസ്ഥാനത്തെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്രന്യൂനമര്‍ദ്ദം കൊങ്കണ്‍ തീരത്തിന് മുകളില്‍ രത്‌നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 27 ഓടെ മധ്യ പടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാനും സാധ്യതയുണ്ട്

സംസ്ഥാനത്ത് സാധാരണയിലും എട്ട് ദിവസം മുന്‍പേ തന്നെ കാലവര്‍ഷം എത്തിയിരിക്കുകയാണ്. കാലവര്‍ഷത്തിന്റെ ആദ്യദിനം തൊട്ട് മഴ ശക്തമാകുകയാണ്. സാധാരണയേക്കാള്‍ കൂടുതല്‍ മഴ ഈ കാലവര്‍ഷക്കാലത്ത് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം മഴ കനക്കുന്ന പശ്ചാത്തലത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം.

കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ജൂണ്‍ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഇന്നലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ പുന്നപ്പുഴയില്‍ ഒഴുക്ക് ശക്തിപ്പെട്ടു. മേപ്പാടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Kerala Rain

ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും എന്ന് ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പെടെയുള്ള ജല വിനോദങ്ങളും സാഹസിക വിനോദ പരിപാടികളും ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്.

മഴക്കെടുതിയില്‍ വന്‍ നാശനഷ്ടം

കോഴിക്കോട് മാവൂര്‍ പൈപ്പ് ലൈന്‍ ജംക്ഷന് സമീപം കാറിനു മുകളില്‍ മതില്‍ വീണ് അപകടമുണ്ടായി. കാറിലും സമീപത്തും ആളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. കൊല്ലം പോളയത്തോട് ശക്തമായ മഴയിലും കാറ്റിലും കൂറ്റന്‍ പരസ്യബോര്‍ഡ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് തകര്‍ന്ന് വീണു. ശക്തമായ കാറ്റില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയ്ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

കാലവര്‍ഷക്കെടുതിയില്‍ കെ എസ് ഇ ബിക്ക് 27 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം പ്രസ് ക്ലബിനു മുന്നിലെ റോഡിനു കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. പാലക്കാട് പത്തിരിപ്പാലയില്‍ ബസിനു മുകളില്‍ മരം കടപുഴകി വീണ് അപകടമുണ്ടായി.

Kerala Rain

ഡല്‍ഹിയിലും കനത്ത മഴ

അതേസമയം ഡല്‍ഹിയിലും ശക്തമായ മഴയാണ് ഇന്നലെ മുതല്‍ പെയ്യുന്നത്. ഡല്‍ഹി-എന്‍സിആറില്‍ ഞായറാഴ്ച പുലര്‍ച്ചെ കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടായി. മോശം കാലാവസ്ഥ പക്ഷേ വിമാന സര്‍വീസുകളെ ബാധിച്ചു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കാലാവസ്ഥാ വകുപ്പ് മേഖലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് മിന്റോ റോഡ്, ഹുമയൂണ്‍ റോഡ്, ശാസ്ത്രി ഭവന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കനത്ത മഴയ്ക്ക് ശേഷം സാധാരണയായി വെള്ളക്കെട്ട് കാണപ്പെടുന്ന മിന്റോ പാലത്തില്‍ ഒരു കാര്‍ മുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും പൊടിക്കാറ്റും തുടര്‍ന്ന് ഇടിമിന്നലും മഴയും ഉണ്ടാകുമെന്നും മണിക്കൂറില്‍ 60 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി-എന്‍സിആര്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ പ്രദേശത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ പ്രതികൂല കാലാവസ്ഥ വിമാന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഇന്‍ഡിഗോ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാര്‍ അവരുടെ വിമാന നില പരിശോധിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് വന്ന വിമാനം ലക്‌നൗവിലേക്ക് വഴി തിരിച്ചുവിട്ടു. ഡല്‍ഹിയില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കുമെന്നും ചൂടില്‍ നിന്ന് അല്‍പ്പം ആശ്വാസം ലഭിക്കുമെന്നുമാണ് ദേശീയ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

മെയ് 22 നും 28 നും ഇടയില്‍, ഡല്‍ഹിയില്‍ താപനിലയില്‍ ക്രമേണ വര്‍ധനവ് അനുഭവപ്പെടും. മെയ് 26 നും മെയ് 28 നും ഇടയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും. രാത്രിയിലും താപനില ക്രമാനുഗതമായി ഉയരും. മെയ് 22 ലെ 21 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് ആഴ്ച അവസാനത്തോടെ 29 ഡിഗ്രി സെല്‍ഷ്യസായി ഉയരും. ബുധനാഴ്ച രാത്രി ഡല്‍ഹി-എന്‍സിആറിലും ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചു.

നോയിഡ, ഗാസിയാബാദ്, മൊറാദാബാദ്, മീററ്റ്, ബാഗ്പത് എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു, വൈദ്യുതി ലൈനുകള്‍ തകര്‍ന്നു, വീടുകളും വാഹനങ്ങളും തകര്‍ന്നു. ഐ എം ഡിയുടെ പ്രവചനം അനുസരിച്ച്, ഡല്‍ഹി-എന്‍സിആര്‍ മേഖല മുഴുവനും ഹരിയാനയിലെ യമുനാനഗര്‍, കുരുക്ഷേത്ര, കൈതാല്‍, കര്‍ണാല്‍, പാനിപ്പത്ത്, ഹിസ്സാര്‍, ജിന്ദ്, സോണിപത്ത്, റോഹ്തക്, ഭിവാനി, ജജ്ജാര്‍, റെവാരി, മഹേന്ദ്രഗഡ്, പല്‍വാള്‍, നുഹ് തുടങ്ങിയ നിരവധി പട്ടണങ്ങളും ജില്ലകളും ഉള്‍പ്പെടെ വിശാലമായ ഒരു പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉത്തര്‍പ്രദേശില്‍, സഹാറന്‍പൂര്‍, മുസാഫര്‍നഗര്‍, ഷാംലി, മീററ്റ്, ഹാപൂര്‍, ബുലന്ദ്ഷഹര്‍, ബാഗ്പത് തുടങ്ങിയ നഗരങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. രാജസ്ഥാനിലെ ആല്‍വാര്‍, ഭിവാഡി, ജുന്‍ജുനു, പിലാനി, കോട്പുട്‌ലി, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിവേഗ കാറ്റും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഐ എം ഡി നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+