Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വനാശമായി മഴ, മരണം പന്ത്രണ്ടായി; കണ്ണൂരിലും കോട്ടയത്തും കൂടുതല്‍ നാശനഷ്ടം, 3 ഡാമുകള്‍ തുറന്നു

തിരുവനന്തപുരം: മധ്യകേരളത്തില്‍ വലിയ നാശം വിതച്ച് അതിശക്തമായ മഴ. ഇപ്പോഴും പലയിടത്തും നിര്‍ത്താതെ പെയ്യുകയാണ് മഴ. ഇതുവരെ പന്ത്രണ്ട് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. കണ്ണൂര്‍ നെടുംപുറചാലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

1

പേരാവൂരില്‍ ഉരുള്‍പ്പൊട്ടി മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നിരിക്കുകയാണ്. രണ്ടര വയസ്സുകാരി നുമ തസ്ലിനും കോളനിയിലെ രാജേഷുമാണ് മരിച്ച ബാക്കി രണ്ടുപേര്‍. ഇവരുടെ മൃതദേഹം നേരത്തെ കിട്ടിയിരുന്നു.

അതേസമയം അച്ചന്‍കോവില്‍, മണിമല, നെയ്യാര്‍ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ ഇന്നത്തോടെ നില്‍ക്കില്ലെന്നാണഅ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കൂടി തീവ്രതയേറിയ മഴ തന്നെ സംസ്ഥാനത്തുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

പത്തോളം ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലാണ് നിര്‍ദേശം.

കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുല്ലകയാറ്റിലൂടെ സാധനങ്ങള്‍ ഒഴുകി വരുന്നത് പിടിക്കുന്നതിനിടെയാണ് റിയാസ് അപകടത്തില്‍പ്പെട്ടത്. കാഞ്ഞിരപ്പള്ളളിയിലും മഴയെ തുടര്‍ന്ന് വെള്ളം കയറിയെങ്കിലും പിന്നീട് ഇത് ഇറങ്ങി. കൂട്ടിക്കലിലെ മ്ലാക്കരയില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് അപ്പുറത്ത് കുടുങ്ങിയ മൂന്നോളം കുടുംബങ്ങളെ രക്ഷപ്പെടുത്തി. ഇവരെ ദുരിതാസ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം കുട്ടനാട്ടിലെ ജലാശയങ്ങളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നത് ആശങ്കയാകുന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ പാടശേഖരങ്ങളും മടവീഴ്ച്ച ഭീഷണി നേരിടുന്നുണ്ട്. ആലപ്പുഴ തീരദേശത്ത് കടല്‍ക്ഷോഭവും ശക്തമാണ്.

എറണാകുളം ജില്ലയില്‍ നേരിയ ശമനം മഴയ്ക്കുണ്ട്. എന്നാല്‍ ജാഗ്രതയിലാണ് ജില്ല. ഡാമുകള്‍ തുറന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നാടുകാണി ചുരുത്തില്‍ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഇത് ഉരുള്‍പ്പൊട്ടല്‍ മേഖലയായത് കൊണ്ടാണ് ജാഗ്രതാ നടപടി.

അതേസമയം മധ്യകേരളത്തില്‍ മാത്രമല്ല വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നാളെ പകല്‍ മധ്യകേരളത്തില്‍ മഴ ശക്തമാകും. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം.

അറബി കടലില്‍ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍ അതിജാഗ്രത വേണം. തുടര്‍ച്ചയായ ഉരുള്‍പ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യതയേറെയാണ്.

എന്തൊരു മൊഞ്ചാണ്; മംമ്ത മോഹന്‍ദാസിന്റെ പപ്പി ലുക്ക് സൂപ്പര്‍ ഹിറ്റ്, ഏറ്റെടുത്ത് വൈറലാക്കി ആരാധകര്‍

യാതൊരു കാരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. അതേസമയം ദുരിതിശ്വാസ ക്യാമ്പുകളുടെ എണ്ണം 95 ആയി കനത്ത മഴ മൂലം 24 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി തകര്‍ന്നത് 23 വീടുകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+