Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കുകയായിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇടുക്കി ജില്ലയില്‍ എല്ലാ ഖനന, ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെയാണ് നിര്‍ത്തിവച്ചത്.
കൊക്കയാര്‍ വില്ലേജില്‍ മാകോചി, പൂവഞ്ചി എന്നിവിടങ്ങളില്‍ നാല് വീടുകള്‍ ഒലിച്ചു പോയി. രണ്ടു വീടുകളിലായി എട്ട് പേരെ കാണാതായി. 5 കുട്ടികള്‍, 2 പുരുഷന്‍മാര്‍, ഒരു സ്ത്രീയെയുമാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണിത്.

p

പമ്പാനദിയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്ന പശ്ചാത്തലത്തില്‍ അയ്യപ്പഭക്തന്‍മാര്‍ 17, 18 തീയതികളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് ദുരന്തത്തില്‍ കാണാതയത് 12 പേരെയാണ്. കൊക്കയാറില്‍ 8 പേരെ കണ്ടെത്താനുണ്ട്. കൂട്ടിക്കലില്‍ നാല് പേരെ കൂടി കണ്ടെത്തണം. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജാര്‍ഖണ്ഡ് സ്വദേശിക്ക് വേണ്ടി നാളെയും തിരച്ചില്‍ തുടരും. ഇന്ന് രാത്രിയും മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലുടനീളം മഴ തുടരാനാണ് സാധ്യത. അറബി കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും മഴയുണ്ടാകും.

മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍

നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാലാ, കൂട്ടിക്കല്‍ പ്രദേശങ്ങളില്‍ മഴക്കെടുതി നേരിട്ട വീടുകള്‍ സന്ദര്‍ശിച്ച മന്ത്രി, വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങളെ നേരില്‍ കണ്ടു. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ക്യാമ്പുകള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി റവന്യൂ അധികൃതര്‍ക്കു നിര്‍ദ്ദേശംനല്‍കി. കൂട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരില്‍ ഒരു കുടുംബത്തിലെ ആറ് പേരുണ്ട്.

തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ മഴ തുടരുകയാണ്. അതുകൊണ്ടുതന്നെ ചാലിയാറില്‍ ജനനിരപ്പ് ഉയര്‍ന്നേക്കാം. നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകലിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ ഭാരതപുഴയുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം.

കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള കണ്‍ട്രോള്‍ റൂം നമ്പറുകള്‍

സംസ്ഥാനതല കണ്‍ട്രോള്‍ സെന്റര്‍ - 9447210314
തിരുവനന്തപുരം - 9446021290
കൊല്ലം- 94474 53040
പത്തനംതിട്ട- 9495734107
കോട്ടയം- 9446430657
ആലപ്പുഴ- 9497787894
എറണാകുളം- 9446518181
തൃശൂര്‍- 9383473242
പാലക്കാട്- 9383471457
മലപ്പുറം- 9846820304
കോഴിക്കോട്- 8547802323
ഇടുക്കി- 9447232202
വയനാട്- 7012568399
കണ്ണൂര്‍- 9447577519
കാസര്‍ഗോഡ്- 8921995435

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+