മഴ: സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയില്‍ ഏഴ് മരണം, ഒഴുക്കില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയില്‍ ഏഴ് മരണം. 23 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 95 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കിട്ടി. കണ്ണൂര്‍ വെള്ളറയില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആകെ മരിച്ചവരുടെ എണ്ണം 12 ആയി.
മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പകല്‍ മധ്യകേരളത്തില്‍ മഴ ശക്തമാകും. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ അറബിക്കടലില്‍ ഓഗസ്റ്റ് നാലു വരെ യാതൊരു കാരണവശാലും മല്‍സ്യബന്ധനം നടത്താന്‍ പാടില്ലെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിലുണ്ട്.

ഈ ദിവസങ്ങളില്‍ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എം ജി സര്‍വ്വകലാസാല ബുധനാഴ്ച നടത്തിനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ












Click it and Unblock the Notifications