കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അട്ടപ്പാടിയില്‍ ഗതാഗതം തടസപ്പെട്ടു, സംസ്ഥാനത്ത് അതിശക്തമായ മഴ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ. 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം യെല്ലോ അലര്‍ട്ട് ഏഴോളം ജില്ലകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ പതിനഞ്ച് വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശക്തമായ തോതില്‍ ദിവസങ്ങളായി മഴ പെയ്യുന്ന താഴ്ന്ന പ്രദേശങ്ങള്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

സല്‍മാനെ രക്ഷപ്പെടുത്തിയ അഭിഭാഷകന്‍ ആര്യന് വേണ്ടിയെത്തും, പുതിയ വഴിത്തിരിവ്, ഫോണ്‍ ചോര്‍ത്തലും....സല്‍മാനെ രക്ഷപ്പെടുത്തിയ അഭിഭാഷകന്‍ ആര്യന് വേണ്ടിയെത്തും, പുതിയ വഴിത്തിരിവ്, ഫോണ്‍ ചോര്‍ത്തലും....

1

അതിശക്തമായ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കാണ് സാധ്യത. തീരപ്രദേശങ്ങളില്‍ ശക്തായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ നിര്‍ത്താതെ മഴയാണ്. കനത്ത മഴയെ തുടര്‍ന്ന് അട്ടപ്പാടി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ മണ്ണിടിഞ്ഞ് വീണും മരം കാറ്റില്‍ ഒടിഞ്ഞ് വീണുമാണ് ഗതാഗതം തടസ്സപ്പെട്ടത്. പത്താംവളവിന് സമീപവും ഏഴാംമൈലിലും ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ മരംവീണാണ് റോഡ് തടസ്സപ്പെട്ടത്. ഫയര്‍ഫോഴ്‌സ് സംഘമമെത്തി മരംമുറിച്ച് മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നെല്ലിയാമ്പതി റോഡിലും മരം മുറിഞ്ഞ് വീണിട്ടുണ്ട്.

വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍;ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിലും നിലവില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. മണ്ണാര്‍ക്കാട്, അഗളി മേഖലയില്‍ അതിശക്തമായ മഴയാണ്. നെല്ലിപ്പുഴയില്‍ പത്തിലധികം വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. അതേസമയം നെന്മാറയില്‍ ഏക്കര്‍ കണക്കിനാണ് നെല്‍കൃഷി വെള്ളത്തിനടിയിലായത്. കോഴിക്കോട് ജില്ലയിലും കനത്ത മഴ തുടരുകയാണ്. ഒളവണ്ണയില്‍ നിര്‍ത്താതെ മഴയാണ്. വെസ്റ്റ്ഹില്ലില്‍ പലയിടത്തും കടകളില്‍ വെള്ളം കയറിയിരിക്കുകയാണ്. മലപ്പുറത്തും മഴ അതിശക്തമാണ്. എടവണ്ണപ്പാറയിലും വാഴക്കാടും ജാഗ്രതാ നിര്‍ദേശമുണ്ട്. പരിയാം കപ്പത്തോട് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. കൊണ്ടുോട്ടിയിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

തൃശൂരില്‍ പെരിങ്ങല്‍ക്കൂത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നതിനാല്‍ ചാലക്കുടി പുഴയിലും ജലനിരപ്പുയരുകയാണ്. ഇവിടെ താഴ്ന്ന മേഖലയിലെല്ലാം വെള്ളം കയറി തുടങ്ങിയിരിക്കുകയാണ്. അതേസമയം ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെയും ഇന്ന് രാവിലെയുമായി അതിശക്തായ മഴയാണ് തൃശൂര്‍ ജില്ലയില്‍ പെയ്യുന്നത്. മലയോര-നഗര പ്രദേശങ്ങളില്‍ കനത്ത മഴയുണ്ട്. കരിപ്പൂരില്‍ മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. എട്ട് മാസവും ഏഴുമാസവും പ്രായമുള്ള റിസ്വാന, റിന്‍സാന എന്ന കുട്ടികളാണ് മരിച്ചത്. ഇടുക്കിയില്‍ രാത്രിയാത്ര അടക്കം നിരോധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചുസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

Recommended Video

cmsvideo
സംസ്ഥാനത്ത് മഴയുടെ നരനായാട്ട്. സ്ഥിതി ഗുരുതരം | Oneindia Malayalam

English summary
kerala rain: orange alert in 6 districts, heavy rain in kerala continues, traffic blocked in attapady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X