കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മഴ കുറയുന്നു; ജൂണ്‍ മാസത്തില്‍ തീരെ കുറവ്, 46 വര്‍ഷത്തിനിടെ ആദ്യത്തെ സംഭവം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയിട്ടും കരുത്തില്ലാതെ മഴ. ജൂണ്‍ മാസത്തില്‍ മഴ ലഭിച്ചത് വളരെ കുറവാണ്. അതായത് ജൂണില്‍ മഴ ലഭ്യതയില്‍ ശരാശരി ലഭിക്കേണ്ടതിന്റെ പകുതിയിലേറെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണില്‍ 53 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്ന മഴ 62.19 സെന്റി മീറ്റര്‍ മഴയാണ്. പക്ഷേ കേരളത്തില്‍ ജൂണ്‍ മാസത്തില്‍ ലഭിച്ചത് 29.19 സെന്റിമീറ്റര്‍ മഴ മാത്രമാണ്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് മഴയുടെ കാര്യത്തില്‍ വലിയ തോതിലുള്ള കുറവുണ്ടായിരിക്കുന്നത്. കാലവര്‍ഷം കനത്തില്ലെങ്കില്‍ കേരളമൊന്നാകെ ദുരിതത്തിലാവുമെന്ന് ഉറപ്പാണ്.

ഫട്‌നാവിസിന്റെ മാസ്റ്റര്‍ ഗെയിം; കാത്തിരിക്കുന്നത് 5 നേട്ടങ്ങള്‍, ശിവസേനയുടെ കഥ കഴിയും!!ഫട്‌നാവിസിന്റെ മാസ്റ്റര്‍ ഗെയിം; കാത്തിരിക്കുന്നത് 5 നേട്ടങ്ങള്‍, ശിവസേനയുടെ കഥ കഴിയും!!

1

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജൂണില്‍ ഇത്രയും കുറവ് മഴ 1976ന് ശേഷം ആദ്യമായിട്ടാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 13 ശതമാനത്തോളമാണ് മഴ കുറഞ്ഞത്. ഇത്തവണ കാലവര്‍ഷം നേരത്തെ എത്തിയിരുന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇക്കാര്യം അറിയിച്ചതിന് ശേഷവും മഴ ശക്തമായിട്ടില്ല. മെയ് 29നാണ് കാലവര്‍ഷം സംസ്ഥാനത്തെത്തിയത്. ജൂണ്‍ ഒന്ന് മുതല്‍ പക്ഷേ നേരെ വിപരീതമായിരുന്നു കാര്യങ്ങള്‍. കാലവര്‍ഷം ദുര്‍ബലമായി. അതേസമയം ജൂലായില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.

അതേസമയം ഇടുക്കിയില്‍ ഇത്തവണ 68 ശതമാനം കുറവ് മഴയാണ് ജൂണില്‍ ലഭിച്ചിരിക്കുന്നത്. പാലക്കാട് ഇത് 66 ശതമാനമാണ്. വയനാട്ടില്‍ 60 ശതമാനം മഴയില്‍ കുറവുണ്ടായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജൂണ്‍ മാസത്തില്‍ മഴയില്‍ വലിയ കുറവുള്ളതായി എല്ലാ കണക്കുകളില്‍ നിന്നും വ്യക്തമാണ്. ഇതേ സമയത്ത് കൊയിലാണ്ടി, തീക്കോയി, അയ്യന്‍കുന്ന് എന്നിവിടങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. മഴ കുറവാണെങ്കിലും സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശമുണ്ട്. പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രിമീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി

English summary
kerala rain: raining in june month decreased by more than 50 percent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X