കേരളത്തില്‍ കാലവര്‍ഷം വൈകിയതിന് പിന്നില്‍; കാരണങ്ങള്‍ ഇങ്ങനെ; കാലാവസ്ഥ വകുപ്പ് പറയുന്നത്
തിരുവനന്തപുരം : തെക്ക് കിഴക്കന്‍ അറബികടലില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യുനമര്‍ദ്ദം, മധ്യ കിഴക്കന്‍ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കാം.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റോടുകൂടിയ മഴയ്ക്കും ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തില്‍ കാലവര്‍ഷം വൈകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് കേരളത്തില്‍ കാലവര്‍ഷം വൈകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചതെന്ന് നോക്കാം. കാറ്റ്, മഴ, കാര്‍മേഘങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് കാലാവസ്ഥ വകുപ്പ് മണ്‍സൂണ്‍ പ്രഖ്യാപിക്കുക.
'തെക്കന്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശരാശരി സമുദ്രനിരപ്പില്‍ നിന്ന് 2.1 കിലോമീറ്റര്‍ വരെ ഉയരത്തില്‍ തുടരുകയാണ്. അതുകൊണ്ട് തന്നെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് കാരണം മേഘങ്ങളുടെ പിണ്ഡം കൂടുതല്‍ സംഘടിതവും കേന്ദ്രീകൃതവുമായി തുടരുകയാണ്്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരള തീരത്ത് മേഘങ്ങള്‍ക്ക് കുറച്ച് കുറവുണ്ടായിട്ടുണ്ട്'.
'കൂടാതെ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍, അടുത്ത 24 മണിക്കൂറിനുള്ളില്‍ അതേ പ്രദേശത്ത് ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിന് ശേഷമുള്ള 48 മണിക്കൂറില്‍ ഈ ന്യൂനമര്‍ദ്ദം വടക്ക് ഭാഗത്തേക്ക് നീങ്ങുകയും തെക്ക് കിഴക്കും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലും ന്യൂനമര്‍ദമായി മാറുകയും ചെയ്യും'
'ഈ പ്രക്രിയയുടെ രൂപീകരണവും തീവ്രതയും അതിന്റെ വടക്കോട്ടുള്ള ചലനവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ കേരള തീരത്തേക്കുള്ള വരവിനെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ജൂണ്‍ ഒന്നിനോ അതോ ഏഴ് ദിവസത്തിനുളളിലോ കേരളത്തിന് ലഭിക്കാറാണ് പതിവ്'- കാലാവസ്ഥ വകുപ്പ് പറയുന്നു.
അതേസമയം, തെക്കുകിഴക്കന്‍ മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷം മെയ് 29 നും 2021ല്‍ ജൂണ്‍ 3 നും 2020ല്‍ ജൂണ്‍ 1 നും 2019 ജൂണ്‍ 8 നും 2018 മെയ് 29 നും തെക്കന്‍ സംസ്ഥാനങ്ങളില്‍ എത്തിയതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിച്ചു.












Click it and Unblock the Notifications